ന്യൂദല്‍ഹി: ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു ദല്‍ഹി. ഷീല ദീക്ഷിതിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണയാണ് ദല്‍ഹി ഭരിച്ചത്. എന്നാല്‍ 2013ല്‍ കാലിടറി വീണ കോണ്‍ഗ്രസിന് പിന്നീട് ദല്‍ഹിയില്‍ അധികാരത്തിലെത്താനായിട്ടില്ല.
മുതിര്‍ന്ന നേതാക്കളായ പിസി ചാക്കോയും അജയ് മാക്കെനും ദല്‍ഹിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിച്ചിട്ടും തിരിച്ചു പിടിക്കാന്‍ കഴിയാത്ത ദല്‍ഹി പിടിക്കാന്‍ മറ്റൊരു പരീക്ഷണത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. യുപിയില്‍ നിന്നുള്ള ഇമ്രാന് മസൂദ് എന്ന നേതാവിനെ ദല്‍ഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുകയാണ കോണ്‍ഗ്രസ്.
യുപി കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനും സംസ്ഥാന ഉപദേശക സമിതി അംഗവുമായിരുന്നു ഇമ്രാന് മസൂദ്. എംഎല്‍എയായിരുന്നു. പടിഞ്ഞാറന്‍ യുപിയിലെ പത്തോളം സീറ്റുകളില്‍ വലിയ സ്വാധീനമുള്ള നേതാവ് ഇമ്രാന് മസൂദ്.
എഐസിസി നേതൃസ്ഥാനങ്ങളിലേക്ക് പുതിയ നേതാക്കളെ കൊണ്ട് വരിക എന്നതിന്റെ തുടക്കമെന്നോണമാണ് പുതിയ നേതാക്കള്‍ക്ക് വിവിധ ഉത്തരവാദിത്വങ്ങള്‍ നല്‍കിയിരുന്നത്. യുപിയില്‍ നിന്ന് തന്നെയുള്ള ഇമ്രാന് പ്രതാപ്ഗര്‍ഗിയെ ന്യൂനപക്ഷ വിഭാഗം ദേശീയ ചെയര്‍മാനായും പ്രഖ്യാപിച്ചു.