സുരേഷ് ഗോപി നായകനാവുന്ന പാപ്പന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യ നായകനാവും. മാമാങ്കത്തിന് ശേഷം കാവ്യ ഫിലിംസിന് വേണ്ടി വേണു കുന്നപ്പള്ളി ഈ ചിത്രം നിര്‍മ്മിക്കും.
ജയസൂര്യയുടെ പിറന്നാള്‍ ദിനമായ ചൊവ്വാഴ്ചയാണ് ചിത്രം കാവ്യ ഫിലിംസ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.
”ജോഷി സാറിനും വേണു ഏട്ടനും ഒപ്പം എന്റെ സ്വപ്നമായ ഈ സിനിമ ചെയ്യാന്‍ കഴിഞ്ഞതില്‍
”ജോഷി സാറിനും വേണു ഏട്ടനും ഒപ്പം എന്റെ സ്വപ്നമായ ഈ സിനിമ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം” ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച് ജയസൂര്യ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കുറിച്ചു.
ചിത്രത്തിന്റെ കഥയും തിരക്കഥയും നിഷാദ് കോയയാണ്. പ്രൊജക്ട് ഡിസൈന്‍ ചെയ്യുന്നത് എന്‍.എം ബാദുഷയാണ്.
ഈശോ, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങളാണ് ഇനി റിലീസാവാനുള്ള ജയസൂര്യ ചിത്രങ്ങള്‍. ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെന്‍ ജയസൂര്യ എന്നിവര്‍ ഒരുമിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ. നാദിര്‍ഷയാണ് ഈശോ സംവിധാനം ചെയ്യുന്നത്.