‘മക്കള്‍ രക്ഷപ്പെടണമെന്ന് ഏത് പിതാവാണ് ആഗ്രഹിക്കാത്തത്’; റിയാസിന്റെ മന്ത്രിസ്ഥാനത്തേക്കുറിച്ച് കെ ബാബു, നിയമസഭയില്‍ ബഹളം

പി എ മുഹമ്മദ് റിയാസിന്റെ മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ നിയമസഭയില്‍ ബഹളം. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും കുടുംബബന്ധം പരാമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് എംഎല്‍എ കെ ബാബു നടത്തിയ പ്രയോഗമാണ് ബഹളത്തിന് കാരണം.

റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിയെ ഞാന്‍ കുറ്റം പറയില്ല. മക്കള്‍ രക്ഷപ്പെടണമെന്ന് ഏത് പിതാവാണ് ആഗ്രഹിക്കാത്തത്?

കെ ബാബു

ഇതിന് പിന്നാലെ ഭരണപക്ഷ എംഎല്‍എമാര്‍ പ്രതിഷേധവുമായി എഴുന്നേറ്റു. ‘പോ മക്കളേ, അതൊക്കെ അങ്ങു കയ്യില്‍ വെച്ചാല്‍ മതി’ എന്ന പ്രതികരണത്തോടെ കെ ബാബു പ്രസംഗം തുടര്‍ന്നു. ഭരണപക്ഷം ബഹളം ശക്തമാക്കിയതോടെ ബാബുവിന്റെ സമയം അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ മൈക്ക് എംഎം മണിക്ക് കൈമാറി.