‘സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങുന്ന കോണ്‍ഗ്രസുകാരെ തടയുന്നു’; സിപിഐഎം രാഷ്ട്രീയം കളിക്കരുതെന്ന് കെ സുധാകരന്‍

കണ്ണൂര്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്ന കോണ്‍ഗ്രസുകാരെ സിപിഐഎം പ്രവര്‍ത്തകര്‍ തടയുകയാണെന്ന് കോണ്‍ഗ്രസ് എംപി കെ സുധാകരന്‍. സിപിഐഎം ഓഫീസില്‍നിന്ന് എത്തുന്ന ലിസ്റ്റ് അനുസരിച്ചാണ് സന്നദ്ധ പ്രവര്‍ത്തകരെ തീരുമാനിക്കുന്നത്. പകര്‍ച്ച വ്യാധി പ്രതിരോധത്തില്‍ സിപിഐഎം രാഷ്ട്രീയം കളിക്കരുതെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധമാണ് മരണസംഖ്യ ഉയരുന്നത്. പയ്യാമ്പലത്തേക്കടക്കം മൃതദേഹങ്ങള്‍ എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. കൊവിഡ് വ്യാപനം മുന്‍കൂട്ടിക്കണ്ട് പ്രവര്‍ത്തിക്കാനായില്ല. മതിയായ സൗകര്യങ്ങള്‍ ഇല്ലാത്ത അവസ്ഥയാണുള്ളത്. ആളുകള്‍ ശ്വാസം മുട്ടി മരിക്കുകയാണ്. മരണനിരക്ക് കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.