കുഴല്‍പ്പണകേസില്‍ പ്രതികരിച്ച് കെ സുരേന്ദ്രന്‍; ‘ബിജെപി നേതാക്കളെ അനാവശ്യമായി ചോദ്യം ചെയ്യുന്നു, പാര്‍ട്ടിക്ക് ബന്ധമില്ല’

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ പിടിച്ചെടുത്ത പണം ബിജെപിയുടേതല്ലെന്ന് കെ സുരേന്ദ്രന്‍. സംഭവത്തില്‍ പുകമറ സൃഷ്ടിക്കാനാണ് സിപിഐഎം ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ നുണപ്രചരണം നടത്തുന്നത് സിപിഐഎമ്മാണ്. പുറത്തുവരുന്ന വാര്‍ത്തകളില്‍ ഒരംശം പോലും സത്യമില്ല. ബിജെപി നേതാക്കളെ അനാവശ്യമായി കേസില്‍ ചോദ്യം ചെയ്യുന്നു. പൊലീസിന് അധികാരമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കേസ് അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്ത് സഹകരിക്കുന്നു. പൊലീസ് ശൂന്യതയില്‍ നിന്ന് കഥയുണ്ടാക്കുന്നു. മുഴുവന്‍ പണവും കണ്ടെത്താന്‍ കഴിയാത്തത് എന്ത് കൊണ്ടെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

രാഷ്ട്രീയപേരിതമായ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. അത് നടക്കാന്‍ പോകുന്നില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.