കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന അര്ജ്ജുന് ആയങ്കി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ഇന്ന് 11 മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കീഴടങ്ങല്‍.
സ്വകാര്യ വാഹനത്തില്‍ അഭിഭാഷകര്‍ക്കൊപ്പമാണ് അര്ജ്ജുന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്തിയത്. അര്ജുന് ആയങ്കി ഉള്‍പ്പെടുന്ന സംഘം 22 തവണ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. രണ്ടരക്കിലോയോളം സ്വര്‍ണം കടത്തിയതിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയിലണ് അര്ജ്ജനാണ് മുഖ്യ സൂത്രധാരനെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.
Also Read: ഇനി പിജെ ആര്മിയില്ല; ഫേസ്ബുക്കില്‍ പേര് മാറ്റി പി ജയരാജന്റെ ഫാന്‍സ് ഗ്രൂപ്പ്, ചിത്രങ്ങളും നീക്കി
ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണ കടത്തും സ്വര്‍ണ തട്ടിയെടുക്കലും നടത്തിയതെന്നതടക്കമുള്ള കാര്യങ്ങളാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. അര്ജ്ജുന് ഇടനിലക്കാരനാണെന്നാണ് പ്രാഥമിക വിവരം.
കേസില്‍ സ്വര്‍ണ കടത്ത് സംഘത്തിലെ രണ്ടാമനെയും കസ്റ്റംസ് തിരയുന്നുണ്ട്. കണ്ണൂര്‍ പാനൂര്‍ സ്വദേശി ശ്രീലാലിലേക്കാണ് അന്വേഷണ സംഘത്തിന്റെ സംശയമുന. ക്വട്ടേഷന്‍ സംഘങ്ങളോട് സംസാരിക്കുന്ന ശ്രീലാലിന്റേതെന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു.