കൊല്ലം: കേരള കോണ്‍ഗ്രസ് ബിയുടെ ചെയര്‍മാനായി പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാനും നിയുക്ത എംഎല്‍എയുമായ കെബി ഗണേഷ് കുമാറിനെ തെരഞ്ഞെടുത്തു. പാര്‍ട്ടിയുടെ സ്ഥാപക നേതാവും മുന്‍മന്ത്രിയുമായിരുന്ന ആര് ബാലകൃഷ്ണപിള്ളയുടെ മരണത്തെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി ഗണേഷ് കുമാറിനെ ഐക്യകണ്ഠേന തെരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു അനാരോഗ്യങ്ങളെത്തുടര്ന്ന് ആര് ബാലകൃഷ്ണപിള്ള അന്തരിച്ചത്. കേരള കോണ്‍ഗ്രസ് ബി ചെയര്മാന്, മുന്നാക്ക സമുദായ ക്ഷേമ കോര്പറേഷന് എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കെബി ഗണേഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ രംഗങ്ങളിലടക്കം ബാലകൃഷ്ണ പിള്ള സജീവമായിരുന്നു. ഇതിനിടെ ആരോഗ്യനില മോശമാവുകയായിരുന്നു.