കൊച്ചി: വര്‍ഗ്ഗീയ പാര്‍ട്ടിയായ ലീഗിനെ ചുമന്ന് കോണ്‍ഗ്രസ് അധഃപതിച്ചെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. ലീഗ് എന്ന പാര്‍ട്ടി കോണ്‍ഗ്രസിന് ഒരു ബാധ്യതയണ്. മുസ്ലിം ലീഗ് മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘ലീഗില്‍ എന്തുമാത്രം അഴിമതിയാണ്. മരിച്ചുപോയ ഒരു പെണ്‍കുട്ടിയുടെ പേരില്‍ കോടിക്കണക്കിന് രൂപ പിരിച്ചു. അതിനെക്കുറിച്ച് ഒരു കണക്കുമില്ല. അതാര്‍ക്കും കൊടുത്തിട്ടുമില്ല. മുസ്ലിം ലീഗ് മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്നില്ല’, കെമാല്‍ പാഷ അഭിപ്രായപ്പെട്ടു.
ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച കെമാല്‍ പാഷ തുടര്‍ഭരണത്തിലേക്ക് കടന്ന മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചു. തുടര്‍ഭരണം കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്. അങ്ങനെ ഒരു ഭരണം കൊണ്ടുവന്നു എന്നതാണ് പിണറായി വിജയന്റെ കഴിവ്. ഉപദേശികള്‍ പിണറായിയെ തെറ്റായ വഴിക്ക് നയിച്ചു. അവരെ എടുത്തുകളഞ്ഞ് സ്വന്തമായി ഭരിച്ചാല്‍ നന്നാവും. തെരഞ്ഞെടുപ്പ് സമയത്ത് പിണറായി സ്വന്തമായെടുത്ത തീരുമാനങ്ങള്‍ മികച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ഭരണം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. പ്രതിപക്ഷം അത്ര കുത്തഴിഞ്ഞതായിരുന്നില്ല. അതിനെ മറികടന്ന് തുടര്‍ഭരണം ഉറപ്പിക്കാനായത് പിണറായി വിജയന്റെ കഴിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.