‘ഇത്രയും ദിവസം സഭയില്‍ ഇരുന്നതിന് പിഴ ഈടാക്കണം’, സ്പീക്കര്‍ തെരഞ്ഞെടുപ്പിലെ രാജയുടെ വോട്ട് റദ്ദാക്കണമെന്നും പ്രതിപക്ഷം

തിരുവനന്തപുരം: ദേവികുളം എംഎല്‍എ എ രാജയുടെ സത്യപ്രതിജ്ഞയില്‍ ആക്ഷേപമുന്നയിച്ച് പ്രതിപക്ഷം. സാമാജികന്‍ അല്ലാതെ സഭയില്‍ ഇരുന്നതിന് ദിവസം 500 രൂപവെച്ച് പിഴ ഈടാക്കണമെന്നും സ്പീക്കര്‍ തെരഞ്ഞെടുപ്പിലെ രാജയുടെ വോട്ട് റദ്ദാക്കണമെന്നും പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു. ആദ്യ സത്യപ്രതിജ്ഞ ക്രമപ്രകാരം അല്ലാത്തതിനെ തുടര്‍ന്നാണ് രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.

ആദ്യ സത്യപ്രതിജ്ഞ നിയമപ്രകാരമല്ലാതിരുന്ന സാഹചര്യത്തില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് ചട്ടവിരുദ്ധമാണെന്നാണ് പ്രതിപക്ഷ ആരോപണം. സാമാജികന്‍ അല്ലാതെ സഭയില്‍ മൂന്നുദിവസം ഇരുന്നതിന് ദിവസം 500 രൂപവെച്ച് പിഴ ഈടാക്കണമെന്നുമാണ് ആവശ്യം.

ഇക്കാര്യം നിയമവിദഗ്ദ്ധരുമായി ആലോചന നടത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ് അറിയിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ സ്പീക്കറുടെ ചേംബറിലെത്തിയാണ് എ രാജ സത്യപ്രതിജ്ഞ ചെയ്തത്. തമിഴില്‍ തന്നെയായിരുന്നു ഇത്തവണയും സത്യപ്രതിജ്ഞ.

Also Read: കൊവിഡ് വാക്‌സിന്‍ സൗജന്യമായി സമയത്ത് തന്നെ ലഭ്യമാക്കണം; കേന്ദ്ര നിലപാടിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി

ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ രാജ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജ്ജമ ചെയ്തപ്പോഴുണ്ടായ പിഴവിനെത്തു
ടര്‍ന്നായിരുന്നു ഇത്. പ്രോടേം സ്പീക്കര്‍ പിടിഎ റഹീമിന് മുമ്പാകെ ആയിരുന്നു ആദ്യ സത്യപ്രതിജ്ഞ.

Also Read: ‘മക്കള്‍ രക്ഷപ്പെടണമെന്ന് ഏത് പിതാവാണ് ആഗ്രഹിക്കാത്തത്’; റിയാസിന്റെ മന്ത്രിസ്ഥാനത്തേക്കുറിച്ച് കെ ബാബു, നിയമസഭയില്‍ ബഹളം