ന്യൂദല്‍ഹി: നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യസൂചികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് കേരളം തന്നെ. നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാറാണ് സൂചിക പുറത്തുവിട്ടത്.
സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സാമ്പത്തിക-സാമൂഹിക-പാരിസ്ഥിക ഘടകങ്ങളിലെ പുരോഗതി വിലയിരുത്തി സൂചിക തയ്യാറാക്കിയപ്പോഴാണ് കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. പട്ടികയില്‍ ഏറ്റവും അവസാനം ബീഹാര്‍ ആണ്.
75 മാര്‍ക്കാണ് കേരളം നേടിയത്. രണ്ടാം സ്ഥാനം തമിഴ്നാടിനും ഹിമാചല്പ്രദേശിനുമാണ്. 74 പോയിന്റാണ് നേടിയത്. ബീഹാറിന് പിന്നില്‍ ജാര്‍ഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളാണ്. പട്ടികയില്‍ പത്താം സ്ഥാനത്താണ് ഗുജറാത്ത്. ഉത്തര്‍പ്രദേശിന് 60 മാര്‍ക്കാണുള്ളത്.

സൂചിക തയ്യാറാക്കി സംസ്ഥാനങ്ങളെ കൃത്യമായി റാങ്ക ്ചെയ്യാനുള്ള മാനദണ്ഡങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിട്ടുള്ളതാണെന്ന് നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍ പറഞ്ഞു. 2018 മുതലാണ് സൂചിക തയ്യാറാക്കല്‍ ആരംഭിച്ചത്.