കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുകയാണെന്ന പരാതി വ്യാപകമായിരിക്കെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ചുള്ള ഉത്തരവ് പുറത്തിറക്കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. നിശ്ചയിച്ച അംഗീകൃത നിരക്കുകള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ജനറല്‍ വാര്‍ഡില്‍ കഴിയുന്ന രോഗിയില്‍ നിന്ന് 2,645 രൂപ മാത്രമേ ഈടാക്കാന്‍ പാടുള്ളൂ. വിപണിവിലയില്‍ കൂടുതല്‍ പിപിഇ കിറ്റിന് ഈടാക്കരുത്.
സംസ്ഥാന സര്‍ക്കാര്‍
നിരക്ക് നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവിനെ കോടതി അഭിനന്ദിച്ചു. ആശുപത്രികളുടെ കൊള്ളയ്ക്ക് എതിരായ ഹര്‍ജി പരിഗണിക്കവെയാണ് നിരക്ക് കുറയ്ക്കുന്നതിനെടുത്ത നടപടികള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അമിത നിരക്ക് ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. കൊവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് എന്ന വിഷയം പരിശോധിക്കാന്‍ വേണ്ടി ചേര്‍ന്ന പ്രത്യേക സിറ്റിങ്ങിലാണ് ഹൈക്കോടതി ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കൊവിഡ് രോഗിയില്‍ നിന്നും കൊള്ള ഫീസ് ഈടാക്കിയെന്ന പരാതിയില്‍ ആലുവ അന്‍വന്‍ ആശുത്രിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമാണ് കേസ്.