ഇന്ന് മുതല്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങും; ഒറ്റ അക്ക നമ്പര്‍ ബസുകള്‍ ഇന്ന് ഓടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് ആരംഭിക്കും. രജിസ്‌ട്രേഷന്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ ഒറ്റ, അക്ക നമ്പറുകളായി തിരിച്ച് ഓരോ ദിവസം ഇടവിട്ടാണ് സര്‍വീസ് നടത്തുക.

ഇന്ന് ഒറ്റ അക്ക നമ്പര്‍ ബസുകളാണ് നിരത്തിലിറങ്ങുക. ശനിയും ഞായറും സര്‍വീസ് നടത്താന്‍ അനുമതിയില്ല. നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളോട് എല്ലാ സ്വകാര്യ ബസ് ഉടമകളും സഹകരിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭ്യര്‍ത്ഥിച്ചു.

എല്ലാ ദിവസവും സര്‍വീസ് നടത്താവുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. ഈ സാഹചര്യം കണക്കിലെടുത്താണ് ഒന്നിടവിട്ട ദിവസങ്ങള്‍ വെച്ച് ബസുകള്‍ മാറി മാറി സര്‍വീസ് നടത്തണമെന്ന നിര്‍ബന്ധന കൊണ്ടുവന്നിരിക്കുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു.

എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും സംസ്ഥാനത്താകെ പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ മാര്‍നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.