സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച ചിത്രം. ‘എന്നിവര്‍’ എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥ് ശിവ മികച്ച സംവിധായകനായി. വെള്ളത്തിലെ പ്രകടനത്തിലൂടെ ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. കപ്പേളയിലൂടെ പ്രകടനത്തിലൂടെ അന്ന ബെന്‍ മികച്ച നടിക്കുള്ള പുരസ്കാരത്തിന് അര്‍ഹയായി. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ് മികച്ച ജനപ്രിയ ചിത്രം. ‘തിങ്കളാഴ്ച്ച നല്ല നിശ്ചയം’ മികച്ച രണ്ടാമത്തെ ചിത്രമായി. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ എം ജയചന്ദ്രന് മികച്ച സംഗീതസംവിധായകനും പശ്ചാത്തല സംഗീതത്തിനുമുള്ള അവാര്‍ഡുകള്‍ നേടി. അയ്യപ്പനും കോശിയിലെ ഗാനത്തിന് നഞ്ചിയമ്മക്ക് പ്രത്യേക പുരസ്കാരം ലഭിച്ചു.
മികച്ച ചിത്രം: ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്
മികച്ച സംവിധായകന്: സിദ്ധാര്‍ത്ഥ് ശിവ (എന്നിവര്‍)
മികച്ച നടന്: ജയസൂര്യ (വെള്ളം)
മികച്ച നടി: അന്ന ബെന്‍ (കപ്പേള)
മികച്ച ജനപ്രിയ ചിത്രം: അയ്യപ്പനും കോശിയും
മികച്ച ഛായാഗ്രാഹകന്‍: ചന്ദ്രു ശെല്‍വരാജ് (കയറ്റം)

മികച്ച കഥാകൃത്ത്: സെന്നാ ഹെഗ്ഡേ (തിങ്കളാഴ്ച്ച നിശ്ചയം)
മികച്ച നവാഗത സംവിധായകന്: മുഹമ്മദ് മുസ്തഫ (കപ്പേള)
മികച്ച സ്വഭാവനടന്‍: സുധീഷ്
മികച്ച സ്വഭാവ നടി: ശ്രീരേഖ (വെയില്)
മികച്ച തിരക്കഥാകൃത്ത്: ജിയോ ബേബി (ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്)
മികച്ച പശ്ചാത്തലസംഗീതം: എം ജയചന്ദ്രന് (സൂഫിയും സുജാതയും)
മികച്ച സൗണ്ട് മിക്സിങ്: അജിത് എബ്രഹാം (സൂഫിയും സുജാതയും)
മികച്ച സൗണ്ട് ഡിസൈന്‍: ടോണി ബാബു (ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്)
ബെസ്റ്റ് സിങ്ക് സൗണ്ട്: ആദര്‍ശ് ജോസഫ് ചെറിയാന് (ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്)
മികച്ച ഗാനരചയിതാവ്: അന്‍വര്‍ അലി (സൂഫിയും സുജാതയും)
മികച്ച ചിത്ര സംയോജനം: മഹേഷ് നാരായണന് (സീ യൂ സൂണ്‍)

മികച്ച കലാസംവിധാനം: സന്തോഷ് ജോണ്‍ (പ്യാലി, മാലിക്)
മികച്ച കളറിസ്റ്റ്: ബിജു പ്രഭാകര്‍ (കയറ്റം)
മികച്ച ഗായകന്: ഷഹബാസ് അമന് (ഹലാല്‍ ലവ് സ്റ്റോറി, വെള്ളം)
മികച്ച ഗായിക: നിത്യ മാമന് (വാതില്ക്കല് വെള്ളരി പ്രാവ്, സൂഫിയും സുജാതയും)
മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച്ച നിശ്ചയം (സെന്ന ഹെഗ്ഡെ)
കുട്ടികളുടെ ചിത്രത്തില്‍ മികച്ചത്: ബൊണാമി
മികച്ച പെണ് ബാലതാരം: അരവ്യ ശര്‍മ (പ്യാലി)
മികച്ച ആണ് ബാലതാരം: നിരഞ്ജന് എസ്

മികച്ച മേക്കപ്പ്: റഷീദ് അഹമ്മദ് (ആര്‍ട്ടിക്കിള്‍ 21)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: ഷോബി തിലകന് (ഭൂമിയിലെ മനോഹര സ്വര്‍ഗരാജ്യം)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: റിയ സൈറ (അയ്യപ്പനും കോശിയും)
മികച്ച വിഷ്വല്‍ എഫക്ട്സ്: സരിയാസ് മൊഹമ്മദ് (ലവ്)
മികച്ച കോറിയോഗ്രഫി: ലളിത സോബി, ബാബു സേവ്യര്‍ (സൂഫിയും സുജാതയും)
മികച്ച വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന് (മാലിക്)
മികച്ച ചലച്ചിത്ര ലേഖനം: ജോണ്‍ സാമുവല്‍ (അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങള്‍)
മികച്ച ചലച്ചിത്ര ഗ്രന്ഥം: പി. കെ. സുരേന്ദ്രന് (ആഖ്യാനത്തിന്റെ പിരിയന്‍ ഗോവണികള്‍)
പ്രത്യേക ജൂറി പുരസ്കാരം: നളിനി ജമീല (ഭാരതപ്പുഴ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരം)
അഭിനയത്തിന് പ്രത്യേക ജൂറി പുരസ്കാരം: സിജി പ്രദീപ് (ഭാരതപ്പുഴ)
വനിത/ട്രാന്‍സ്ജെന്‍ഡര്‍ പ്രത്യേക ജൂറി പുരസ്കാരം: നാഞ്ചിയമ്മ
കഴിഞ്ഞ വര്‍ഷത്തെ 80 സിനിമകളാണ് പുരസ്കാരങ്ങള്‍ക്ക് വേണ്ടി മത്സരിച്ചത്. ബിജു മേനോന്, സുരാജ് വെഞ്ഞാറമൂട്, ഫഹദ് ഫാസില്‍, ടൊവീനോ തോമസ് എന്നിവരുള്‍പ്പെടെ മികച്ച നടനാകാന്‍ മാത്രം ആറിലധികം പേര് രംഗത്തുണ്ടായിരുന്നു. അഞ്ച് നടിമാര്‍ക്കും പുരസ്കാര സാധ്യത കല്പിച്ചിരുന്നു. നടിയും സംവിധായകയുമായ സുഹാസിനി അദ്ധ്യക്ഷയായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ചലച്ചിത്ര അക്കാദമി സിനിമകളുടെ തെരഞ്ഞെടുപ്പിന് ദ്വിതല സംവിധാനം ഏര്‍പ്പെടുത്തിയതിന് ശേഷമുള്ള ആദ്യ പുരസ്കാര പ്രഖ്യാപനമാണിത്. 80 ചിത്രങ്ങള്‍ കണ്ട് രണ്ടാം റൗണ്ടിലേക്ക് നിര്‍ദ്ദേശിച്ച ചിത്രങ്ങളില്‍ നിന്നാണ് പുരസ്കാരം നിര്‍ണയിച്ചത്.
Also Read: നാഞ്ചിയമ്മ, നളിനി ജമീല; പുരസ്കാരപ്പട്ടികയില്‍ വേറിട്ട തിളക്കമായി രണ്ട് സാന്നിധ്യങ്ങള്‍
കന്നഡ സംവിധായകന് പി ശേഷാദ്രി, പ്രമുഖ സംവിധായകന് ഭദ്രന് എന്നിവരായിരുന്ന രണ്ട് പ്രാഥമിക വിധി നിര്‍ണയ സമിതികളുടെ അധ്യക്ഷന്മാര്. എഡിറ്റര്‍ സുരേഷ് പൈ, ഗാനരചയിതാവ് ഡോ. മധു വാസുദേവന്‍, നിരൂപകന് ഇ. പി രാജഗോപാലന്‍ എന്നിവര്‍ ശേഷാദ്രി അധ്യക്ഷനായ പ്രാഥമിക ജൂറിയിലെ അംഗങ്ങളായിരുന്നു. ഛായാഗ്രാഹകന്‍ ഷഹ്നാദ് ജലാല്‍, എഴുത്തുകാരിയും ചിന്തകയുമായ ഡോ. രേഖാ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി എന്നിവരാണ് ഭദ്രന് നേതൃത്വം നല്കിയ ജൂറിയിലുണ്ടായിരുന്നത്.
ഛായാഗ്രാഹകന്‍ സി. കെ മുരളീധരന്, സംഗീത സംവിധായകന് മോഹന്‍ സിത്താര, നിരൂപകനും തിരക്കഥാകൃത്തുമായ എന്‍ ശശിധരന്, സൗണ്ട് ഡിസൈനര്‍ എം ഹരികുമാര്‍ എന്നിവരടങ്ങുന്നതായിരുന്നു അന്തിമ ജൂറി. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എല്ലാ ജൂറികളുടേയും മെമ്പര്‍ സെക്രട്ടറിയെന്ന ചുമതല വഹിച്ചു. നിരൂപകനായ ഡോ. പി. കെ രാജശേഖരന്റെ അധ്യക്ഷയിലുള്ള പ്രത്യേക സമിതി രചനാ വിഭാഗം എന്‍ട്രികള്‍ പരിഗണിച്ചു.
മികച്ച അവലംബിത തിരക്കഥയ്ക്ക് ഇത്തവണ പുരസ്കാരമില്ല. യോഗ്യമായ എന്ട്രികളുണ്ടായിരുന്നില്ലെന്നാണ് ജൂറിയുടെ നിരീക്ഷണം. ചലച്ചിത്ര പുരസ്കാര ദാനച്ചടങ്ങ് ഡിസംബറില്‍ നടത്തപ്പെടും.