വനംവകുപ്പ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി മത്സരം; സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ കാണാം

വനംവകുപ്പ് വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി മത്സരത്തില്‍ ഒന്നാം സമ്മാനം വിഘ്‌നേഷ് ബി ശിവന്. മികച്ച ഹ്രസ്വ ചിത്ര സംവിധായകനായി ഷബീര്‍ ടി എ യെ (ചിത്രം: കോട്ടില്ലം) തിരഞ്ഞെടുത്തു. ഫോട്ടോഗ്രാഫി മത്സരത്തില്‍ വിനോദ് വേണുഗോപാല്‍ രണ്ടാം സ്ഥാനവും മിത്രന്‍ എം എം മൂന്നാംസ്ഥാനവും നേടി. ജയേഷ് പടിച്ചലും (ചിത്രം: കാപ്പുകാടുകള്‍) മനോജ് കോലായിയുമാണ് ( ചിത്രം: ദേവൂട്ടി)ഹ്രസ്വചിത്ര മത്സരത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. യാത്രാവിവരണ മത്സരം (ഇംഗ്ലീഷ്) വിജയികള്‍: സുജിത എസ് (ഒന്നാം സ്ഥാനം), രഹ്നാ റഫീഖ്, (രണ്ടാം സ്ഥാനം), സ്വാതി കൃഷ്ണ (മൂന്നാം സ്ഥാനം) യാത്രാവിവരണ മത്സരം (മലയാളം): സന്ദീപ് ഉണ്ണികൃഷ്ണന്‍ (ഒന്നാം സ്ഥാനം), ഡോ. ജോസ് മാത്യു (രണ്ടാം സ്ഥാനം), എ കെ വേണുഗോപാല്‍ (മൂന്നാം സ്ഥാനം).

പോസ്റ്റര്‍ രചനാ മത്സരത്തില്‍ സയന ടി വിയാണ് ഒന്നാമതെത്തിയത്. എഡ്വിന്‍ രാജു (രണ്ടാം സ്ഥാനം), അഭിഷേക് പി (മൂന്നാം സ്ഥാനം), സ്‌കൂള്‍ തല ക്വിസ് മത്സരത്തില്‍ തിരുവനന്തപുരം മുക്കോലയ്ക്കല്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹൃദയേഷ് ആര്‍ കണ്ണന്‍ ഒന്നാം സമ്മാനം നേടി. സുബിന്‍ സുരേഷ്, കെ ജി എച്ച് എസ് എസ് മേഴത്തൂര്‍ പാലക്കാട് (രണ്ടാം സ്ഥാനം), ഹരികേഷ് ഒ പി, ചൊവ്വ എച്ച് എസ് എസ് കണ്ണൂര്‍ (മൂന്നാം സ്ഥാനം), ക്വിസ് മത്സരം കോളേജ് : ഹൃദ്യ ആര്‍ കൃഷ്ണന്‍ ( ഒന്നാംസ്ഥാനം), കാമില എ പി (രണ്ടാം സ്ഥാനം) ഫഹ്മ ജെബിന്‍ കെ വി എം (മൂന്നാം സ്ഥാനം).

കാട്ടാറ് മുറിച്ചുകടക്കുന്ന ആന, വിഘ്‌നേഷ് ബി ശിവന്‍ പകര്‍ത്തിയ ഒന്നാം സമ്മാനാര്‍ഹമായ ചിത്രം
വെളത്തിന് മീതെ നടക്കുന്ന പൂമ്പാറ്റ, വിനോദ് വേണുഗോപാല്‍, രണ്ടാം സമ്മാനം
തുമ്പി, മിത്രന്‍ എം എം, മൂന്നാം സമ്മാനം
മുട്ട വിരിഞ്ഞിറങ്ങുന്ന ഉറുമ്പിന്‍ കുഞ്ഞുങ്ങളെ പുറത്തെടുക്കുന്ന ഉറുമ്പ്, അവിനാഷ് പി സിയുടെ ചിത്രം, പ്രോത്സാഹന സമ്മാനം
താറാവിനെ കടിച്ചുപിടിച്ച് തലകീഴായി തെങ്ങു കയറുന്ന ഉടുമ്പ്, രതീഷ് ബി ആര്‍
മലമുഴക്കി വേഴാമ്പലിനെ തുരത്താന്‍ ശ്രമിക്കുന്ന ഇരട്ടവാലന്‍, നൗഷാദ് കെ എ
പുഴു, നിധീഷ് കെ ബി
മലയണ്ണാന്‍, രൂപേഷ് സി
ഓന്തിനെ കൊത്തിപ്പിടിച്ച് പറക്കുന്ന പൊന്മാന്‍, സുജീഷ് പുത്തന്‍വീട്ടില്‍
കടുവ, ഷെഫീഖ് ബി
വല നെയ്ത് ഇര കാത്തിരിക്കുന്ന ചിലന്തി, ജിഷ്ണു എന്‍
ചെന്നായ്ക്കളെ നേരിടുന്ന മ്ലാവും കുഞ്ഞും, ധനേഷ് പി
മലമുഴക്കി വേഴാമ്പല്‍, ജയരാജ് ടി പി
ദാഹമകറ്റുന്ന കേഴമാന്‍ കൂട്ടം, അരുണ്‍ ശിവകുമാര്‍
കരിമ്പാറയേക്കാള്‍ കറുത്ത കരിമ്പുലി, ജ്യോതിഷ് കുര്യാക്കോ