തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 75 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിന് നല്കി. സെപ്തംബര്‍ അഞ്ച് വരെയുള്ള കണക്ക് പ്രകാരം 2,16,08,979 പേര്‍ക്ക് ഒരു ഡോസ് വാക്സിന് നല്കി. വാക്സിനേഷന് വേഗത്തിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഗുണപരമായെന്ന വിലയിരുത്തലുണ്ട്. കഴിഞ്ഞ നാല് ദിവസമായി നിരക്ക് കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കുറവുണ്ട്.
സെപ്തംബര്‍ ആറ് വരെയുള്ള കണക്ക് പ്രകാരം വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 28 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിന് നല്കി. 80,27,122 പേര്‍ക്കാണ് രണ്ട് ഡോസ് വാക്സിന് നല്‍കിയത്.
45 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 92 ശതമാനത്തിലധികം പേര്‍ക്കും ഒറ്റ ഡോസും 48 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. വാക്സിനുകള്‍ എടുക്കുന്നത് അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്ന് ആളുകളെ സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറക്കുകയും ചെയ്യുന്നു.
ഇപ്പോള്‍ ചികിത്സയില്‍ ഉള്ള കേസുകളില്‍ 12.82 ശതമാനത്തെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. നിലവില്‍ ചികിത്സയില്‍ ഉള്ള കേസുകളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഐസിയുവില്‍ ഉള്ളത്.
സംസ്ഥാനത്തിന് 10,07,570 ഡോസ് കൊവിഷീല്‍ഡ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്ത് 3,41,160, എറണാകുളത്ത് 3,96,640, കോഴിക്കോട് 2,69,770 എന്നിങ്ങനെയാണ് കൊവിഷീല്‍ഡ് വാക്സിന് അനുവദിച്ചിട്ടുള്ളത്.