ഷാര്‍ജയില്‍ ആഫ്രിക്കന്‍ സ്വദേശികള്‍ തമ്മില്‍ സംഘര്‍ഷം; ഇടയില്‍ പെട്ട മലയാളി അടിയേറ്റ് മരിച്ചു

ഷാര്‍ജയില്‍ സംഘര്‍ഷത്തിനിടയില്‍ പെട്ട് മലയാളി യുവാവ് മരിച്ചു. ഇടുക്കി കരുണാപുരം കൂട്ടാര്‍തടത്തില്‍ വീട്ടില്‍ വിജയന്റെ മകന്‍ ടി വി വിഷ്ണുവാണ് (29) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

ഷാര്‍ജ അബൂഷഹാരയിലെ താമസസ്ഥലത്ത് ആഫ്രിക്കന്‍ സ്വദേശികള്‍ തമ്മിലുണ്ടായ സംഘട്ടനത്തിനിടെ വിഷ്ണു പെട്ടുപോകുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാര്‍ജയിലെ സലൂണില്‍ ജീവനക്കാരനായിരുന്നു വിഷ്ണു. അവധി ദിനമായതിനാല്‍ ജോലിക്ക് പോയിരുന്നില്ല.

സംഭവസ്ഥലത്തെത്തിയ ഷാര്‍ജാ പൊലീസ് തെളിവുകള്‍ ശേഖരിച്ച ശേഷം സംശയമുള്ളവരെ അറസ്റ്റ് ചെയ്തു. വിഷ്ണുവിന്റെ മൃതദേഹം ഷാര്‍ജ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.