വാക്സിന് ഇഞ്ചക്ഷന് എടുക്കുന്നതിനിടെ കൈ കൊണ്ട് മുഖം മറച്ചിരിക്കുന്ന ചിത്രം പങ്കുവെച്ച് കെജിഎഫ് സംവിധായകന് പ്രശാന്ത് നീല്‍. ഒടുവില്‍ വാക്സിനേഷന് നടത്തിയെന്ന് സംവിധായകന് പറഞ്ഞു. നിങ്ങള്‍ ഇതുവരെ വാക്സിനെടുത്തിട്ടില്ലെങ്കില്‍ ദയവായി ഒരു സ്ലോട്ട് ബുക്ക് ചെയ്യണമെന്നും കുടുംബമടക്കം വാക്സിനെടുക്കണമെന്നും പ്രശാന്ത് നീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വാക്സിന് ഇഞ്ചക്ഷനിടെ പ്രശാന്ത് നീല്‍ കൈ കൊണ്ട് മുഖം മറച്ചത് കളിയായി ചെയ്തതാണോയെന്ന് അറിയില്ലെങ്കിലും ട്രോളുകളുമായി പ്രേക്ഷകരെത്തി. മീമുകളും കെജിഎഫിലെ ഡയലോഗ് പാരഡികളുമായി മലയാളികളും കമന്റ് ബോക്സിലുണ്ട്.
‘ഇടിപ്പടത്തിന്റെ ഡയറക്ടര്‍ക്ക് ഇഞ്ചക്ഷന് പേടിയാണ്, റോക്കി ഭായിയെ കൊണ്ടുവന്ന ആളാ എന്നിട്ടും, വാക്സിനെടുക്കുമ്പോള്‍ നാണിക്കുന്നതെന്തിനാണ്?, എന്റെ പേടി എന്താണെന്ന് എനിക്ക് ഇഞ്ചക്ഷന് എടുത്തവര്‍ക്ക് മാത്രമേ അറിയൂ ഇപ്പോ നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞു, ഈ ഡയറക്ടറാണോ പവര്‍ഫുള്‍ എപിക് കെജിഎഫ് എടുത്തത്?, മാസ് കാ മാസ് സംവിധായകന് കരയരുത്, പേടി തോന്നുന്നെങ്കില്‍ കെജിഎഫ് ബിജിഎം കേട്ട് നോക്കൂ, ക്രൈയിങ്ങ് പീപ്പിള്‍ കംസ് ഫ്രം ക്രൈയിങ്ങ് പീപ്പിള്‍’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.