‘ജീവിച്ചിരിക്കുന്ന ടിപിയെ സഭയില്‍ പിണറായിക്ക് കാണാം’; ടിപി രക്തസാക്ഷി ദിനത്തില്‍ കെകെ രമ

കോഴിക്കോട്: കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ശബ്ദമുയര്‍ത്തുമെന്ന് നിയുക്ത വടകര എംഎല്‍എ കെകെ രമ. വടകരയിലെ ആര്‍എംപിയുടെ എംഎല്‍എ സ്ഥാനം പിണറായി വിജയനെ അലോതസരപ്പെടുത്തുമെന്നും കെകെ രമ പറഞ്ഞു.

ജീവിച്ചിരിക്കുന്ന ടിപിയെ സഭയില്‍ പിണറായിക്ക് കാണാം. വടകരയിലെ വിധിയെഴുത്ത് അക്രമരാഷ്ട്രീയത്തിനെതിരെയുള്ളതാണ്. മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടതെന്നും കെകെ രമ പറഞ്ഞു.

മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്. ടിപിക്ക് സമര്‍പ്പിക്കാനുള്ള വിജയമാണിത്. ഒരാശയത്തെയാണ് സിപിഐഎം ഇല്ലാതാക്കാന്‍ നോക്കിയതെന്നും കെകെ രമ പറഞ്ഞു.

എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്നവര്‍ക്കെതിരെ പോരാടും. ആര്‍എംപിയുടെ രാഷ്ട്രീയത്തിന് പ്രസക്തി വര്‍ധിക്കുകയാണെന്നും കെകെ രമ പറഞ്ഞു.