കവര്‍ച്ചാ സംഘത്തിനും ബിജെപി ബന്ധമെന്ന് സൂചന; പണം തട്ടിയതിന് ശേഷം ബിജെപി ഓഫീസിലേക്ക് വിളിച്ചുവരുത്തിയെന്ന് പ്രതികളുടെ മൊഴി

കൊച്ചി: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിന് ബിജെപിയുമായി ബന്ധമുണ്ടെന്നതിന് കൂടുതല്‍ സൂചനകള്‍. പണം കവര്‍ച്ച ചെയ്തതിന് ശേഷം തങ്ങളെ ബിജെപി ഓഫീസിലേക്ക് വിളിച്ചുവരുത്തിയെന്ന് പ്രതികള്‍ മൊഴി നല്‍കി. ബിജെപി ഓഫിസില്‍ വന്നതായി മൊഴി. പ്രതികളായ ദീപക്കും രഞ്ജിത്തുമാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.

കവര്‍ച്ചയ്ക്കു ശേഷം പ്രതികളെ ബിജെപി ഓഫിസിലേയ്ക്ക് നേതാക്കള്‍ വരുത്തിച്ചു. തട്ടിയെടുത്ത പണം എവിടെയാണെന്ന് അറിയാനാണ് ഇവരെ വിളിപ്പിച്ചതെന്നുമാണ് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പണം തട്ടിയെടുത്ത ക്രിമിനല്‍ സംഘത്തിലെ അംഗങ്ങളാണ് മൊഴി നല്‍കിയിരിക്കുന്ന ദീപക്കും രഞ്ജിത്തും. മുഖ്യ പ്രതികൂടിയാണ് രഞ്ജിത്ത്.

Also Read: കുഴല്‍പണക്കവര്‍ച്ച: സംസ്ഥാനത്തെ ഏറ്റവും പ്രമുഖ നേതാവുമായി ധര്‍മ്മരാജന്‍ സംസാരിച്ചത് 22 തവണ; അതീവ ശ്രദ്ധയോടെ ചുവടുവെച്ച് പൊലീസ്; ചോദ്യം ചെയ്യാനും സാധ്യത

ബിജെപി ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പണം കടത്തിയതും തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കുള്ള ബന്ധമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും.