തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസിന്റെ അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനിലേക്കും നീങ്ങുന്നെന്ന് റിപ്പോര്‍ട്ട്. കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ പരാതിക്കാരന് ധര്‍മ്മരാജനും സുരേന്ദ്രന്റെ മകന് ഹരികൃഷ്ണന് കെഎസും തെരഞ്ഞെടുപ്പ് കാലത്ത് കോന്നിയില്‍വെച്ച് കൂടുക്കാഴ്ച നടത്തിയെന്നും ഇരുവരും നിരവധിത്തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. അന്വേഷണ സംഘം ഹരികൃഷ്ണന്റെ മൊഴിയെടുക്കും.
ധര്മ്മരാജന് വലിയ കുഴല്‍പ്പണ ഇടപാടിലെ കണ്ണിയാണെന്നൃന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധര്‍മരാജനുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പരിശോധിച്ചുവരികയാണ് പൊലീസ്. ഈ അന്വേഷണത്തിലാണ് ഹരികൃഷ്ണന്റെ ഫോണില്‍നിന്ന് നിരവധി തവണ ധര്‍മരാജനെ ബന്ധപ്പെട്ടതായി കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കെ സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറെയും ചോദ്യം ചെയ്തിരുന്നു. കൊടകര കുഴപ്പണക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് വിവരം. ഏകദേശം 10 കോടിയോളം രൂപയാണ് ധര്മ്മരാജന് കൊണ്ടുവന്നതെന്നാണ് സൂചന. തൃശൂരിലെ ഇടപാടുകള്‍ക്ക് ശേഷം മൂന്നരക്കോടിയുമായി എറണാകുളം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് കവര്‍ച്ച സംഭവിക്കുന്നത്.