‘ഇനിയാ ചോരക്കൊതി കൂടും’; ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സതീശന്റെ ഫ്‌ളക്‌സ് കീറുന്ന ചിത്രവുമായി കൊടിക്കുന്നിലിന്റെ അഭിവാദ്യം

യുഡിഎഫിന്റെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകളര്‍പ്പിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. സംഘടിതമായി, സുശക്തമായി ഓരോ യുഡിഎഫ് പ്രവര്‍ത്തകനും സതീശന് ഒപ്പമുണ്ടാകുമെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, സോളാര്‍ സമരത്തിനിടെ സതീശന്റെ ഫ്‌ളക്‌സ് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കീറുന്നതിന്റെ ചിത്രവും കോണ്‍ഗ്രസ് എംപി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ഗുണ്ടകള്‍ മുമ്പ് വിഡി സതീശന്റെ ഫ്‌ളക്‌സിനോട് കാണിക്കുന്ന അതിക്രമത്തിന്റെ ഫോട്ടോയാണ്. അവര്‍ പണ്ടുമുതല്‍ കൊതിക്കുന്ന ചോരയാണ്. ഇനിയാ കൊതി കൂടും.

കൊടിക്കുന്നില്‍ സുരേഷ്

ഐശ്വര്യകേരളത്തിനായി തുടങ്ങിവെച്ച യാത്ര തളര്‍ച്ചയില്ലാതെ നമ്മള്‍ ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്യും. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന, വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തുന്ന പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്. ഈ ജനതയുടെ നായകന്, കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഡി സതീശന് അഭിനന്ദനങ്ങള്‍. വരാനിരിക്കുന്ന സമരവസന്തങ്ങള്‍ക്ക് അഭിവാദ്യങ്ങളെന്നും കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു.