ലതിക സുഭാഷിന് പിന്നാലെ ഭര്‍ത്താവ് കെആര്‍ സുഭാഷും കോണ്‍ഗ്രസ് വിട്ടു; ഇനി രാഷ്ട്രീയം പുതിയ കളരിയില്‍

കൊച്ചി: കോണ്‍ഗ്രസ് നേതാവ് കെആര്‍ സുഭാഷ് കോണ്‍ഗ്രസ് വിട്ടു. മുന്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും ഇപ്പോള്‍ എന്‍സിപി നേതാവുമായ ലതികാ സുഭാഷിന്റെ ഭര്‍ത്താവാണ്. എന്‍സിപിയിലേക്ക് തന്നെയാണ് അദ്ദേഹത്തിന്റെയും കളംമാറ്റം.

കെപിസിസി നിര്‍വാഹക സമിതി അംഗം, ഡിസിസി വൈസ് പ്രസിഡണ്ട്, ഡിസിസി സെക്രട്ടറി, ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കുറഞ്ഞ കാലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ വൈപ്പിനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.