‘വിനോദ സഞ്ചാരമാണ് അഡ്മിനിസ്‌ട്രേറ്ററുടെ ലക്ഷ്യം, വികസനം തകര്‍ക്കുന്നത് മൗലികവാദികള്‍’; പ്രതിഷേധങ്ങള്‍ക്കിടെ അഡ്മിനിസ്‌ട്രേറ്ററെ പിന്തുണച്ച് ബിജെപി ദേശീയ നേതൃത്വം

ന്യൂഡല്‍ഹി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെയും പുതിയ നയങ്ങളെയും ന്യായീകരിച്ചും പിന്തുണച്ചും ബിജെപി ദേശീയ നേതൃത്വം. മൗലിക വാദമുയര്‍ത്തുന്നവരാണ് ലക്ഷദ്വീപിലെ വികസനം തടസപ്പെടുത്തുന്നത്. ദ്വീപിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമിക്കുന്നതെന്നും ബിജെപി ദേശീയ ഐടി വിഭാഗം മേധാവി അമിത് മാളവ്യ പറഞ്ഞു.

‘പരിതാപകരമായ അടിസ്ഥാന സൗകര്യങ്ങളില്‍നിന്ന് മോചിപ്പിച്ച് മികച്ച വിനോദ സഞ്ചാരകേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടുള്ള വികസനത്തിനാണ് ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ശ്രമിക്കുന്നത്. എന്നാല്‍ ചില നിക്ഷിപ്ത താല്‍പര്യക്കാരും മൗലികവാദികളും ഈ വികസന പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്’, അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത നീക്കത്തിന് തയ്യാറെടുക്കവെയാണ് ന്യായീകരിച്ചും മൗലിക വാദം ആരോപിച്ചും ബിജെപി ദേശീയ നേതൃത്വം തന്നെ രംഗത്തെത്തിയിരിക്കുന്നത്.

Also Read: ‘ലക്ഷദ്വീപിനെ ബിജെപി അജണ്ടയ്ക്ക് വിട്ടുകൊടുക്കില്ല’; സംയുക്ത നീക്കത്തിനൊരുങ്ങി പ്രതിപക്ഷം

ലക്ഷദ്വീപ് ബിജെപിയില്‍നിന്നും അവിടുത്തെ യുവമോര്‍ച്ചയില്‍നിന്നും അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ വിവാദങ്ങള്‍ ഉയരവെയാണ് ഇതിനെ മുഖവിലയ്‌ക്കെടുക്കാതെയുള്ള ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ എന്നതും ശ്രദ്ധേയമാണ്. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുമടക്കം ലക്ഷദ്വീപ് ബിജെപി ഘടകം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കത്ത് നല്‍കിയിരുന്നു.

Also Read: ‘ഈ ഏകാധിപത്യ തീരുമാനങ്ങള്‍ ദ്വീപിനെ തകര്‍ക്കും’; ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയടക്കം രാജിവെച്ചു

Also Read: ‘പട്ടേല്‍ ഇങ്ങോട്ടേക്ക് വരാറേയില്ല, ദ്വീപില്‍ ഭരണസ്തംഭനം’; വിവാദങ്ങള്‍ക്കിടെ അഡ്മിനിസ്‌ട്രേറ്ററെ കുരുക്കി ബിജെപി അധ്യക്ഷന്‍ മോഡിക്കയച്ച കത്ത് പുറത്ത്