ലക്ഷദ്വീപ് അഡ്മിന് പ്രഫുല്‍ പട്ടേലിന്റെ നയങ്ങള്‍ക്കെതിരെ മാധ്യമങ്ങളിലൂടെ പ്രതികരിച്ചതിന് കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന ഫസീല ഇബ്രാഹിമിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ലക്ഷദ്വീപ് പൊലീസ്. അഭിഭാഷകയും ലക്ഷദ്വീപ് സ്വദേശിയുമായ ഫസീല ഇബ്രാഹിമിന്റെ കുടുംബത്തെ വിളിച്ചെന്ന കാര്യം പൊലീസ് സമ്മതിച്ചു. ഫസീലയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് മിനിക്കോയ് സി ഐ അക്ബറിന്റെ വാദം.
പരിചയപ്പെടാന്‍ മാത്രമാണ് ഫസീലയെ വിളിച്ചത്. മിനിക്കോയ് സ്വദേശിനിയാണോയെന്ന് അറിയില്ലായിരുന്നു. ഫസീലയ്ക്കെതിരെ അന്വേഷണം നടത്തണമെന്ന് നിര്‍ദ്ദേശം കിട്ടിയിട്ടില്ല.
ലക്ഷദ്വീപ് പൊലീസ്
വിവാദ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ സംസാരിച്ചതിന്റെ പേരില്‍ പൊലീസ് തനിക്കെതിരെ അന്വേഷണം തുടങ്ങിയെന്നും മാതാപിതാക്കളെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഫസീല ഇബ്രാഹിം ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞിരുന്നു. ആദ്യം പിതാവിനെ വിളിച്ച് തന്നേക്കുറിച്ചും കുടുംബത്തേക്കുറിച്ചും വിവരങ്ങള്‍ ചോദിച്ചു. മാധ്യമങ്ങളിലൂടെ സംസാരിക്കുന്നതിനാല്‍ എനിക്കെതിരെ അന്വേഷണത്തിന് ഉത്തവുണ്ടെന്ന് സിഐ പിതാവിനോട് പറഞ്ഞു. കുടുംബത്തെ വിളിച്ചശേഷം ദ്വീപ് സിഐ എന്നെ നേരിട്ട് വിളിച്ചു. ഏതൊക്കെ മാധ്യമങ്ങളിലാണ് സംസാരിച്ചത്, എന്തൊക്കെ കാര്യങ്ങളാണ് സംസാരിച്ചത് എന്നെല്ലാം ചോദിച്ചു. ഇനി ഫോണ്‍ വിളിച്ചാല്‍ എടുക്കണമെന്ന് പറഞ്ഞു. എന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ലക്ഷദ്വീപ് സിഐ മുന്നറിയിപ്പ് നല്‍കിയെന്നും ഫസീല വെളിപ്പെടുത്തി.