എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 20ന്. മന്ത്രിസഭാംഗങ്ങളുടെ എണ്ണം 21 ആക്കി ഉയര്‍ത്താന്‍ ഇടതുനേതാക്കള്‍ക്കിടയില്‍ ആലോചന നടക്കുകയാണ്. പദവികളും പ്രാതിനിധ്യവും സംബന്ധിച്ച് വ്യക്തത വരുത്താന്‍ സിപിഐഎമ്മും സിപിഐയും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. നാല് മന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ. ചീഫ് വിപ്പ് പദവി വിട്ട് നല്‍കാമെന്നും സംസ്ഥാന ജറല്‍ സെക്രട്ടറി കാനം രാജേന്ദ്രന് അറിയിച്ചു.
നാല് മന്ത്രി സ്ഥാനങ്ങള്‍ നിലവില്‍ കൈവശമുള്ള സിപിഐ ഒരു മന്ത്രി സ്ഥാനം വിട്ടുനല്‍കണമെന്ന് സിപിഐഎം അഭ്യര്‍ത്ഥിച്ചിരുന്നു. കേരള കോണ്‍ഗ്രസ് എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മുന്നണിയിലെത്തുകയും അര്‍ഹമായ മന്ത്രിസഭാ പ്രാതിനിധ്യം ചോദിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. ഐഎന്‍എല്ലും കോവൂര്‍ കുഞ്ഞുമോനും മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് എല്‍ഡിഎഫിന് കത്ത് നല്‍കിയിരുന്നു.