സംസ്ഥാനത്ത് അഞ്ചുദിവസത്തേക്ക് കടുത്ത നിയന്ത്രണങ്ങള്‍; അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് വീണ്ടും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുളളൂ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാനാണ് വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്ക് അസംസ്‌കൃത വസ്തുക്കളും മറ്റും വില്‍ക്കുന്ന കടകള്‍ക്കും ഇളവുണ്ടാകും. രാവിലെ 9 മണി മുതല്‍ വൈകീട്ട് 7.30 വരെയാണ് പ്രവര്‍ത്തനാനുമതി. തുണിക്കടകള്‍, ജ്വല്ലറികള്‍, ചെരിപ്പ് കടകള്‍ തുടങ്ങിയവയ്‌ക്കൊന്നും ബുധനാഴ്ച്ച വരെ തുറക്കാന്‍ അനുമതിയുണ്ടാവില്ല. ശുചീകരണ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ അനുമതിയുണ്ട്.

Also Read: ‘അണികള്‍ വാഴക്കുല വിറ്റ് സംഭാവന ചെയ്യുമ്പോള്‍ നേതാക്കള്‍ ഹെലികോപ്ടറില്‍ കറങ്ങി കോടികള്‍ മുക്കിയെന്ന് കേള്‍ക്കുന്നു’; ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെ വിളിച്ച് കരയുകയാണെന്ന് മേജര്‍ രവി

യാത്രാനുമതിയുള്ള ആളുകള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ടതില്ല. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ മാത്രമാവും ഇത് ബാധകം.