തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഈ വര്‍ഷം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ‘മാനാട്’. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിമ്പുവാണ് നായകന്. ചിത്രീകരണം കഴിഞ്ഞ് മാസങ്ങളായെങ്കിലും ലോക്ഡൗണ്‍ കാരണം റിലീസ് നീളുകയായിരുന്നു.
ഇപ്പോള്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ റിലീസ് പുതിയൊരു തിയ്യതി കണ്ടെത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത് തന്നെ തിയ്യേറ്ററുകള്‍ തുറക്കുകയാണെങ്കില്‍ ഒക്ടോബര്‍ 14ന് ചിത്രം റിലീസ് ചെയ്യുവാനാണ് നിര്‍മ്മാതാക്കളുടെ ആലോചന. ആയുധപൂജ റിലീസാണ് നിര്‍മ്മാതാക്കളുടെ ലക്ഷ്യം.
കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. എസ്ജെ സൂര്യ, ഭാരതി രാജ, എസ്എ ചന്ദ്രശേഖര്‍, പ്രേംജി അമരന് എന്നിവരാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം. സുരേശ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
നേരത്തെ ഈദ് റിലീസായി മെയ് 14ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ കൊവിഡ് വ്യാപനം നടന്നതോടെ തിയ്യേറ്ററുകള്‍ പൂട്ടുകയും റിലീസ് നീട്ടുകയുമായിരുന്നു. ചെന്നൈയിലും പുതുച്ചേരിയിലുമാണ് ചിത്രീരകരണം നടന്നത്.