തൃശൂര്‍: എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടന് അന്തരിച്ചു. 81 വയസായിരുന്നു. കൊവിഡ് ബാധയെത്തുടര്‍ന്നുള്ള ചികിത്സക്കിടെയായിരുന്നു മരണം.
വാര്‍ധക്യസഹജമായ രോഗങ്ങളെക്കുറിച്ച് ആരോഗ്യനില വഷയളായിരിക്കുകയായിരുന്നു. പനിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
1941-ല്‍ തൃശ്ശൂരിലെ കിരാലൂരില്‍ ജനനം. ചലച്ചിത്രസംവിധായകന്‍ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ല്‍ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, അധ്യാപകന്, നടന് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചു.
2001 ല്‍ ബിജെപി ടിക്കറ്റില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.