മരക്കാര്‍ മെയില്‍ എത്തില്ല, റിലീസ് മാറ്റി; ഓഗസ്റ്റില്‍ ലോകവ്യാപക പ്രദര്‍ശനത്തിന്

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെചട്ടിലെ ബ്രഹ്മാണ്ഡ ചിത്രം ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ റിലീസ് മാറ്റി. കൊവിഡ് പ്രതിസന്ധി രൂക്ഷമാവുന്ന പ ശ്ചാത്തലത്തിലാണ് തീരുമാനം. മെയ് 13 ന് ചിത്രം പ്രദര്‍ശനത്തിനെത്തും എന്നായിരുന്നു അണിയണ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്.

2021 ഓഗസ്റ്റ് 12ന് ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തും. 2020 മാര്‍ച്ച് 21നായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. കൊവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് ഇത് മാറ്റിവെക്കുകയായിരുന്നു.

മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമടക്കം മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ മരക്കാര്‍ സ്വന്തമാക്കിയിരുന്നു.