2021 ആദ്യ പകുതി പിന്നിടുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും പ്രേക്ഷക പ്രീതി നേടിയ എന്റര്‍ടെയ്നിങ്ങ് കണ്ടന്റുകള്‍ തെരഞ്ഞെടുത്ത് ഐഎംഡിബി. രണ്ട് സീരീസുകളും എട്ട് സിനിമകളും അടങ്ങുന്ന ടോപ് ടെന്‍ ലിസ്റ്റാണ് ഡാറ്റാ ബേസ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യ പത്തില്‍ രണ്ട് മലയാളം സിനിമകള്‍ ഇടം പിടിച്ചു. ദൃശ്യം 2 നാലാമതായും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് പത്താമതായും പട്ടികയിലുണ്ട്.
ലോക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ എന്റര്ടെയ്ന്മെന്റ് വാല്യു നേടിയ ഏഴ് കണ്ടന്റുകളും ദക്ഷിണേന്ത്യയില്‍ നിന്നാണ്. ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം മാസ്റ്ററാണ് ഐഎംഡിബി ഇന്ത്യന്‍ പോപ്പുലര്‍ ലിസ്റ്റില്‍ ഒന്നാമത്. തമിഴ് ചിത്രങ്ങളായ നവംബര്‍ സ്റ്റോറി, കര്ണന്, തെലുങ്ക് ചിത്രങ്ങളായ വക്കീല്‍ സാബ്, ക്രാക്ക് എന്നിവയും പട്ടികയില്‍ ഇടം പിടിച്ചു.
നെറ്റ് ഫ്ളിക്സില്‍ റിലീസ് ചെയ്ത വൈറ്റ് ടൈഗര്‍, വെബ് സീരീസുകളായ ആസ്പിരന്റ്സ്, മഹാറാണി എന്നിവയാണ് ലിസ്റ്റിലെ ഹിന്ദി ഭാഷാ കണ്ടന്റുകള്‍. മികച്ച ഒടിടി റിലീസുകളില്‍ മുന്നിലുള്ള പ്ലാറ്റ്ഫോം ആമസോണ്‍ പ്രൈം ആണ്. ആദ്യ പത്തിലെ അഞ്ചും ആമസോണില്‍ റിലീസ് ചെയ്തവയാണ്.
1, മാസ്റ്റര്‍ (ആമസോണ്‍ പ്രൈം)
2, ആസ്പിരന്റ്സ് (ടിവിഎഫ്, യുട്യൂബ്)
3, ദ വൈറ്റ് ടൈഗര്‍ (നെറ്റ്ഫ്ളിക്സ്)
4, ദൃശ്യം 2 (ആമസോണ്‍ പ്രൈം)
5, നവംബര്‍ സ്റ്റോറി (ഡിസ്നി പ്ലസ് ഹോട്സ്റ്റാര്)
6, കര്ണന് (ആമസോണ്‍ പ്രൈം)
7, വക്കീല്‍ സാബ് (ആമസോണ്‍ പ്രൈം)
8, മഹാറാണി (സോണി ലിവ്)
9, ക്രാക്ക് (അഹ)
10, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് (ആമസോണ്‍ പ്രൈം)