തിരുവനന്തപുരം: നിയമസഭയിലെ പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന് സംസാരിക്കവെ മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ എംബി രാജേഷ്. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് സംഭവിച്ച അപര്യാപ്ത ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു സതീശന്. രണ്ട് മാസ്ക് ധരിച്ചെത്തിയ ഇദ്ദേഹം സംസാരിക്കുന്നതിനിടെ മാസ്ക് അഴിച്ചു വെക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെടുത്തിയായിരുന്നു സ്പീക്കറുടെ ഇടപെടല്‍.
കൊവിഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ മാസ്ക് ധരിക്കുന്നതില്ലേ നല്ലത്് എന്നായിരുന്നു സ്്പീക്കറുടെ നിര്‍ദ്ദേശം. രണ്ടുതവണ കൊവിഡ് വന്നയാളാണ് താനെന്നും ശ്വാസതടസമുണ്ടെന്നും സതീശന് മറുപടി നല്കി. മാസ്ക് വെച്ച് സംസാരിക്കുന്നതില്‍ പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് അദ്ദേഹം ഒരു മാസ്ക് ധരിച്ചാണ് സംസാരം തുടര്‍ന്നത്.
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇത് സഭ തള്ളി. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു. ഇതോടെ പ്രതിരോധപ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം ഇകഴ്ത്തിക്കാട്ടുന്നുവെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. ഈ പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
കൊവിഡ് വാക്സിന് സൗജന്യമായും സമയബന്ധിതമായും ലഭ്യമാക്കണമെന്ന പ്രമേയം കേരള നിയമസഭ ഒറ്റക്കെട്ടായി പാസ്സാക്കി. വാക്സിന് വാങ്ങുന്ന കാര്യത്തില്‍ മറ്റുള്ള സംസ്ഥാനങ്ങളോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത് പ്രതിഷേധാര്‍ഹമാണെന്ന് പ്രമേയത്തില്‍ പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.
Also Read: വാക്സിന് കരിഞ്ചന്തയ്ക്ക് കൂട്ടുനില്‍ക്കുന്നു; കേന്ദ്രത്തിനെതിരെ കേരളം ഹൈക്കോടതിയില്‍
പൊതുമേഖല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിര്‍ബന്ധിതമായി ലൈസന്‍സ് വ്യവസ്ഥ ഉപയോഗപ്പെടുത്തി വാക്സിന് നിര്‍മ്മിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന അടിയന്തര ആവശ്യത്തിന് അനുമതി നല്കിയ കമ്പനികളുടെയും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യുകെ എംഎച്ച്ആര്െ, ജപ്പാന് പിഎംഡിഎ, യുഎസ്എഫ്ഡിഎഎന്നിവയുടെ അനുമതിയുള്ള വാക്സിന് കമ്പനികളും ഇളവ് നല്‍കാമെന്നും പ്രമേയത്തില്‍ പറയുന്നു.
നേരത്തെ ചോദ്യോത്തര വേളയില്‍ അടിയന്തിര പ്രമേയത്തെ ചൊല്ലി ഏറ്റുമുട്ടല്‍ നടന്നിരുന്നു. എങ്കിലും പ്രതിപക്ഷം സഭ വിട്ടിരുന്നില്ല. അതിന് ശേഷമാണ് ആരോഗ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്.
പ്രമേയത്തെ അനുകൂലിച്ച് പ്രതിപക്ഷം ചെറിയ ഭേദഗതികള്‍ ആവശ്യപ്പെട്ടിരുന്നു. അത് കൂടി അംഗീകരിച്ചാണ് പ്രമേയം ഐകകണ്ഠേന പാസ്സാക്കിയത്.