ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതി ഹൈക്കോടതി വിധി മുസ്‌ലിങ്ങളില്‍ കടുത്ത ആശങ്കയുണ്ടാക്കുന്നത; സമസ്ത

കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ മാറ്റം വരുത്തുന്നതിനെതിരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതി ഹൈക്കോടതി വിധി മുസ്‌ലിങ്ങളില്‍ കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്നും സംഘടന പറഞ്ഞു.

പാലോളി കമ്മറ്റി നിര്‍ദേശിച്ച പദ്ധതികളില്‍ വെള്ളം ചേര്‍ത്തു. സമുദായത്തിന്റെ അവകാശം അന്യായമായി കവര്‍ന്നെടുക്കുന്നുവെന്നും സമസ്ത പറഞ്ഞു.

സമുദായത്തിന്റെ അവകാശം അന്യായമായി കവര്‍ന്നെടുക്കുന്നു. കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും സമസ്ത പറഞ്ഞു.

ഇക്കാര്യത്തില്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോവും. മുസ്‌ലിം-ക്രിസ്ത്യന്‍ സൗഹാര്‍ദം തകര്‍ക്കുന്ന ശക്തികളെ കണ്ടെത്തണം എന്നും സമസ്ത പറഞ്ഞു.