കേന്ദ്ര സര്‍ക്കാരിനെ ‘യൂണിയന്‍ ഗവണ്‍മെന്റ്’ ആക്കി സ്റ്റാലിന്‍; ആരും മുകളിലോ താഴെയോ അല്ല എന്ന് നിലപാട്, എതിര്‍ത്ത് ബിജെപി

ചെന്നൈ: എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഒന്‍ഡ്രിയ അരസ്(യൂണിയന്‍ ഗവണ്‍മെന്റ്) എന്ന വാക്ക് തിരിച്ചു വന്നിരിക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവുകളിലും കൗണ്‍സില്‍ യോഗങ്ങളിലും വാര്‍ത്താ സമ്മേളനങ്ങളിലും ഒന്‍ഡ്രിയ അരസ് എന്ന വാക്കാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.

ഒന്‍ഡ്രിയ അരസ് എന്ന വാക്കിന് അതിന്റേതായ ചരിത്ര പശ്ചാത്തലമുണ്ട്. മുന്‍ മുഖ്യമന്ത്രിമാരായ അണ്ണാദുരൈയും കരുണാനാധിയും ഈ വാക്കാണ് ഉപയോഗിച്ചിരുന്നത്. പിന്നീടാണ് ഒന്‍ഡ്രിയ അരസ് മാറി മാത്തിയ അരസ്( കേന്ദ്രസര്‍ക്കാര്‍) എന്ന വാക്കിലേക്ക് മാറിയത്.

ഒന്‍ഡ്രിയ അരസ് എന്ന വാക്ക് പ്രയോഗം മറ്റൊരു രാഷ്ട്രീയ വാക്‌പോരിന് ഇടയാക്കിയിരിക്കുകയാണ്. ഈയടുത്ത് തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തപ്പോള്‍ ഒന്‍ഡ്രിയ അരസ് എന്നാണ് ഉപയോഗിച്ചത്.

ഒന്‍ഡ്രിയ അരസ്(യൂണിയന്‍ ഗവണ്‍മെന്റ്) എന്ന വാക്കിന്റെ അര്‍ത്ഥം സംസ്ഥാനങ്ങളുടെ യൂണിയന്‍ എന്നാണ്. ഡിഎംകെ സര്‍ക്കാര്‍ ഈ വാക്ക് ഉപയോഗിക്കാന്‍ കാരണം അവര്‍ കരുതുന്നത് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ പരമാധികാരിയല്ല എന്നതാണ്. അതേ പോലെ കേന്ദ്രസര്‍ക്കാരിന് എല്ലാ കാര്യങ്ങളിലും ഉള്ള അവകാശവും സംസ്ഥാനങ്ങള്‍ക്കുമുണ്ടെന്നാണ്. ഡിഎംകെ സര്‍ക്കാരിന്റെ ഒന്‍ഡ്രിയ അരസ് പ്രയോഗം ബിജെപി നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.

‘ഒന്‍ഡ്രിയ അരസ് എന്നത് ഒരു മോശം പ്രയോഗമല്ല. നേരത്തെ ഡിഎംകെ, എഐഡിഎംകെ സര്‍ക്കാരുകള്‍ മാത്തിയ അരസ് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സര്‍ക്കാര്‍ ബോധപൂര്‍വ്വം ഒന്‍ഡ്രിയ അരസ് എന്ന് പ്രയോഗിക്കുകയാണ്. അവര്‍ തമിഴകം എന്നതിന് പകരം തമിഴ്‌നാട് എന്ന് ഉപയോഗിക്കുന്നുണ്ട് ഇപ്പോള്‍. ഇത് കാണിക്കുന്നത് ഇപ്പോഴത്തെ ഭരണകക്ഷി ‘വിഭജനത്തിന്റെ പ്രവര്‍ത്തി’ ആരംഭിച്ചിരിക്കുന്നുവെന്നാണ്. അവര്‍ക്ക് ഇന്ത്യയില്‍ നിന്ന് തമിഴ്‌നാടിനെ വിഭജിക്കണം. അത് ജനങ്ങളുടെ മനസ്സില്‍ ഉറപ്പിക്കുന്നതാണിത്. അത് കൊണ്ട് തന്നെ ഡിഎംകെയുടെ പ്രവര്‍ത്തി നല്ല ഉദ്ദേശത്തിലല്ല. കേന്ദ്രം ഇത് നോക്കിയിരിക്കില്ല’.

ബിജെപി നേതാവ് രാഘവന്‍