ഡിഎംകെയുമായി ചേര്‍ന്നുതന്നെയെന്ന് രാഹുല്‍ ഗാന്ധി; സോണിയയെ കണ്ട് സ്റ്റാലിന്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി ചേര്‍ന്ന സഖ്യം തുടരുമെന്ന സൂചനയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദൃഢവും സമ്പല്‍സമൃദ്ധിയുമുള്ള തമിഴ്‌നാടിനുവേണ്ടി ഡിഎംകെയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

വിവിധ ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയിലെത്തിയ സ്റ്റാലിനും ഭാര്യ ദുര്‍ഗാവതി സ്റ്റാലിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി.

Also Read: രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ക്ക് ദീര്‍ഘകാല പരോള്‍ നല്‍കാന്‍ നീക്കം; നിര്‍ണായക തീരുമാനത്തിനൊരുങ്ങി സ്റ്റാലിന്‍ സര്‍ക്കാര്‍

മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായുള്ള ആദ്യ കൂടിക്കാഴ്ചയും സ്റ്റാലിന്‍ പൂര്‍ത്തിയാക്കി. തമിഴ് അഭയാര്‍ത്ഥികളുടെ പൗരത്വം, സംസ്ഥാനത്തിന് ലഭിക്കേണ്ട കൊവിഡ് വാക്‌സിന്‍, കര്‍ണാടകയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്ന അണക്കെട്ട് ആലോചന അവസാനിപ്പിക്കണം തുടങ്ങിയ കാര്യങ്ങള്‍ സ്റ്റാലിന്‍ മോഡിയുമായി ചര്‍ച്ച ചെയ്തു.