‘സംഘ്പരിവാര്‍ അനുകൂലിയായ മകള്‍ എന്നെ ഉപയോഗിച്ച് വ്യാജപ്രചരണം നടത്തുന്നു’; തന്നോടൊപ്പം പാര്‍ട്ടിയും സഖാക്കളും മകനുമുണ്ടെന്ന് എംഎം ലോറന്‍സ്

തന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണങ്ങള്‍ നടത്തുന്ന മകള്‍ക്കെതിരെ മുതിര്‍ന്ന സിപിഐഎം നേതാവ് എംഎം ലോറന്‍സ്. താന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും തന്റെ അനുവാദം കൂടാതെ മകള്‍ ആശ തന്റെ ചിത്രങ്ങളെടുത്ത് തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വര്‍ഷങ്ങളായി മകളുമായി അകര്‍ച്ചയിലാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തിക്ക് ഒപ്പംനിലകൊള്ളുന്ന ആശയുടെ ദുര്‍പ്രചാരണത്തെ തള്ളി കളയണം എന്നും അദ്ദേഹം പറയുന്നു.

കാലങ്ങളായി ബിജെപിക്കൊപ്പമാണ് ലോറന്‍സിന്റെ മകള്‍ ആശ. ആശയുടെ മകന്‍ മിലന്‍ ഇമ്മാനുവല്‍ ലോറന്‍സ് നേരത്തെ ബിജെപി വേദിയിലെത്തിയത് ചര്‍ച്ചയായിരുന്നു.

എംഎം ലോറന്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഓക്‌സിജന്‍ ലെവല്‍ കുറയുകയും, പനിയും ക്ഷീണവും മൂലം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളത്തെ ഹോസ്പിറ്റലില്‍ അഡ്മിറ്റഡ് ആണ് ഞാന്‍. എനിക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ എന്നോടൊപ്പം പാര്‍ട്ടിയും മൂത്ത മകന്‍ സജീവനും, ഇതുവരെ എന്നെ പരിചരിച്ച മറ്റ് ബന്ധുക്കളും ഉണ്ട്. എന്നെ പരിചരിക്കാന്‍ ഇവിടെ ഒരാളെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

4 മക്കളില്‍, വര്‍ഷങ്ങളായി എന്നോട് അകല്‍ച്ചയില്‍ ആയിരുന്ന മകള്‍ ആശ, അടുപ്പം പ്രദര്‍ശിപ്പിക്കാന്‍ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദര്‍ശിക്കുകയുണ്ടായി. ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകള്‍ ആരംഭിച്ചിരിക്കുകയുമാണ്. കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആള്‍ കൂടിയാണ് ആശ. ആദരവോടെ, എന്നെയിവിടെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രിയ സഖാവ് സിഎന്‍ മോഹനന്‍, അജയ് തറയില്‍ എന്നിവരെ, ‘മകള്‍’ എന്ന മേല്‍വിലാസമുപയോഗിച്ച് ആശ ആക്ഷേപിച്ചു. അതല്ലാതെ മറ്റൊരു മേല്‍വിലാസവും ആശയോ ആശയുടെ മകനോ നേടിയിട്ടില്ല.

എന്റെ മറ്റ് മക്കള്‍, എന്നോട് അടുപ്പം പുലര്‍ത്തുകയും പരിചരിക്കാനും തയ്യാറായ ബന്ധുക്കള്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങി പലരേയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് നിരന്തരം ആക്ഷേപിക്കുകയുമാണ്.

എന്റെ അറിവോ, സമ്മതമോ കൂടാതെ, എന്റെ ക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, എന്നെ സഹായിക്കാന്‍ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകള്‍ യാതൊന്നും ചെയ്തിട്ടില്ല.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തിക്ക് ഒപ്പം ഇപ്പോള്‍ നിലകൊള്ളുന്ന ആശയുടെ ദുര്‍പ്രചാരണത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

ലോറന്‍സിന്റെ രോഗാവസ്ഥയെക്കുറിച്ച് ആശ പ്രചരിപ്പിക്കുന്ന പോസ്റ്റ്

ഞാനും മിലനും തിരുവനന്തപുരത്ത് തിരിച്ച് എത്തി. അപ്പച്ഛന്‍ എം.എം.ലോറന്‍സ് ആശുപത്രിയില്‍ തന്നെയാണ്. പ്രായമതിന്റെ പ്രശ്‌നങ്ങളെ ഉള്ളു കാര്യമായ ഒരസുഖവും ഇല്ല എന്ന് Dr.CK Balan പറഞ്ഞു. ഫിസിയോ തെറാപ്പി ചെയ്യാന്‍ തുടങ്ങി. Hospital Canteen ഭക്ഷണം Hotel ഭക്ഷണം ഇഷ്ടപെടുന്നില്ല. വൈകിട്ട് Saji കഞ്ഞി കൊണ്ട് വന്ന് കൊടുക്കുന്നുണ്ട് എന്നറിയാന്‍ കഴിഞ്ഞു. അപ്പഛന്‍ പണ്ടേ മാംസാഹാരം കഴിയ്ക്കാറില്ല. മല്‍സ്യം ആണ് ഇഷ്ടം.
പുറത്ത് നിന്ന് മേടിക്കേണ്ടി വന്നു.

2 ആണ്‍മക്കള്‍ കുടുംബ സമേതം അടുത്ത് തന്നെ താമസിക്കുന്നുണ്ട്. അവരുടെ വീടുകളില്‍ വയ്ക്കുന്നതില്‍ നിന്നും കൊടുത്ത് വിടാവുന്നതാണ്. 92 വയസ്‌ക്കാരന് രുചി കുറവെല്ലാം തോന്നാം. വീട്ടിലെ ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹം തോന്നാം. ഇതൊന്നും ചെയ്യാത്ത 2 ആണ്‍മക്കള്‍ നോക്കും ഇല്ലെങ്കില്‍ പാര്‍ട്ടിനോക്കുമെന്ന് എന്നെ ഭീഷണി പെടുത്തിയ CPIM ജില്ല സെക്രട്ടറി CN MOHANAN എന്ന നേതാവ് അയ്യോ ക്ഷമിക്കണം തമ്പുരാന്‍
ഇത് കൂടെ ശ്രദ്ധിച്ച് വേണ്ട നടപടികള്‍ എടുക്കണമെന്ന് അപേക്ഷിക്കുന്നു.

2 ആഴ്ച്ച മുന്‍പ് വരെ ഒറ്റയ്ക്ക് നില്‍ക്കുന്ന പരസഹായം കൂടാതെ നില്‍ക്കുന്ന എം എം.ലോറന്‍സിന്റെ ഫോട്ടോ എല്ലാവരും കണ്ടതാണ്. CMന്റെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭവാന നല്‍കുന്ന പടം. CM ഇതേ കുറിച്ച് പറയുകയും ചെയ്തു. ഈ തുക കൈപറ്റിയ KN UNNIKRISHNAN MLA യും ആശുപത്രിയില്‍ എത്തുകയോ വിളിക്കുകയോ ചെയ്തിട്ടില്ല. പലതും പറഞ്ഞു ആശുപത്രിവാസം നീട്ടി കൊണ്ട് പോകാനാണ് സാധ്യത.
ആണ്‍മക്കള്‍ക്ക് വീട്ടിലും കൊണ്ട് പോകണ്ട, പാര്‍ട്ടിയ്ക്ക് ഏറ്റെടുക്കുകയും വേണ്ടല്ലോ. എന്തൊരു ബുദ്ധി

ആശുപത്രി ബില്ലും Canteen Bill ഉം Jose എന്ന ബൈസ്റ്റാന്‍ഡറിന്റെ ശമ്പളവും കൊടുത്താല്‍ മതിയല്ലോ. എനിയ്ക്ക് മിലനും താമസിയ്ക്കാന്‍ അവിടെ ഇടമില്ല. പുറത്ത് താമസിച്ച് നോക്കാനുള്ള സാമ്പത്തിക സ്ഥിതിയും ഇല്ല. എന്നാലും പറ്റുന്നത് എല്ലാം ഞങ്ങള്‍ ചെയ്യും.

പാര്‍ട്ടിയെ സ്വാധീനിച്ച് Saji തീരുമാനം എടുപ്പിയ്ക്കും. എന്നെയും മിലനെയും അകറ്റി നിര്‍ത്താന്‍ സകല അടവും Saji യും പാര്‍ട്ടിയും ചെയ്യാതിരിക്കില്ല
ഇന്ന് ഞാന്‍ നാളെ നീ. സജീയും വ്യദ്ധനാവും. അന്നും ആണ്‍മക്കളും പാര്‍ട്ടിയും സജിയെയും നോക്കുമായിരിക്കും. അപ്പച്ഛന്‍ പെട്ടെന്നാണ് അവശനായത്. പരസഹായം കൂടാതെ നിന്നിരുന്ന ആള്‍ ഇപ്പോള്‍ ഇരിക്കുന്നു പോലുമില്ല സഹായമില്ലാതെ Adv ARUN ANTONY ഒഴിവാക്കായിതാണ് എന്ന് അപ്പച്ചന് മനസിലായിട്ടുണ്ട്. ഇനി അവിടെ പോവില്ല എന്ന് പലവട്ടം പറയുകയും ചെയ്തു.

ഈ ARUN ANTONY ഒരു നാണവുമില്ലാതെ കഴിഞ്ഞ ദിവസം വിളിച്ച് Govt Pleader ആക്കുന്നതിന് ശുപാര്‍ശ ചെയ്യിക്കാന്‍ അപ്പച്ഛനെ വിളിച്ചിരുന്നു.
ഇനി കുറച്ച് നാള്‍ അതായിരിക്കും ആവശ്യങ്ങള്‍. വൈശാഖ് എന്നെരാള്‍ മിനിയാണ് വിളിച്ചു അടുത്ത ആവശ്യം പറഞ്ഞു കഴിഞ്ഞു. അപ്പ്ഛന്‍ ആശുപത്രിയിലാണ് എന്ന് പലവട്ടം അപ്പച്ചന്‍ തന്നെ പറഞ്ഞിട്ടും വീണ്ടും വീണ്ടും ഒരു മര്യാദയും ഇല്ലാതെ വൈശാഖ് എന്നയാള്‍ ആനത്തലവട്ടം ആനന്ദിനെ നേരിട്ട് പോയി കണ്ട് അയാളിന്റെ കാര്യം നടത്തി കൊടുക്കണമെന്ന് നിര്‍ബന്ധിക്കുക ആയിരുന്നു. വിളിച്ച ഉടനെ ആവശ്യമാണ് പറയുന്നത്.

ഏതെലും അകന്ന ബന്ധു ആയിരിക്കും. എന്തൊരു ലോകമാണിത്. എന്നെയും മിലനെയും ഭീഷണി പെടുത്താന്‍ ഓടി പാഞ്ഞ് വന്ന CN MOHANAN തമ്പുരാന്‍ പിന്നെ ഇന്നലെ വരെ ആശുപത്രിയില്‍ എത്തിയിട്ടില്ല. ആശുപത്രിക്കാരെയും ഏല്‍പ്പിച്ച്ആശുപത്രി canteen ല്‍ അപ്ച്ഛനും Josനും ഭക്ഷണത്തിന് മുന്‍കൂര്‍ പണവും അടച്ച് ഡോക്ടര്‍മാരുടെ വിസിറ്റിംഗ് പോലെ 11.30 മണിയക്കും വൈകിട്ടും വന്ന് പോകുന്ന മുത്ത ‘ആണ്‍ ‘മകന്‍ സജീവന്‍ 2 മത്തെ ‘ ആണ്‍’ മകന്‍ Abi യ്ക്ക് ശാരിരികമായി ഒത്തിരി ബുദ്ധിമുട്ടുള്ളതിനാല്‍ വരാന്‍ ഒന്നും സാധിക്കില്ല. Abi എന്താ ചെയ്തത് എന്നെല്ലാം അറിയുന്ന പാര്‍ട്ടി തമ്പുരാന്‍ ആണ് എംഎം.ലോറന്‍സിനെ നോക്കാന്‍’ 2 ആണ്‍ മക്കളുണ്ട് അവര്‍ നോക്കിയില്ലെങ്കില്‍ പാര്‍ട്ടി നോക്കുമെന്ന് ‘. പലരുടെയും ജീവന്‍ എടുത്തിട്ടുള്ള പാര്‍ട്ടിയക്ക് ജീവന്റെ വില മനസിലാകില്ല.

സജിയും CPIM മെമ്പറാണ്. മകന്‍ മാത്രമല്ല CPIM കാരനുമാണ്. ക്രൂരത മാത്രമറിയുന്നവര്‍ ആണ് CPIM കാര്‍. എം.എം ലോറന്‍സിന്റെ ചികില്‍സ രുചിയുള്ള വൃത്തി ഉള്ള വീട്ടിലെ ഭക്ഷണം ഇതെല്ലാം ലഭ്യമാക്കണം. അതിന് CPIM സെക്രട്ടറി ശ്രീഎ.വിജയരാഘവനും മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും നടപടി ഉറപ്പാക്കണം. എം.എം.ലോറന്‍സില്‍ നിന്നും ദുരിതാശ്വാസ നിധി കൈപ്പറ്റിയ മുഖ്യമന്ത്രി എം.എം.ലോറന്‍സിന്റെ ആരോഗ്യസ്ഥിതിയും ചികിത്സയും ഭക്ഷണവും ഏറ്റവും മികച്ച് തന്നെ കൊടുക്കണം. അമേരിക്കയിലെ ചികില്‍സ ഒന്നും സഖാവ് എം.എം.ലോറന്‍സ് Demand ചെയ്യില്ല
ചെയ്തിട്ടില്ല ഒരിക്കലും. നടപടി എടുക്കണേ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും.???? പല പ്രമുഖരുടെയും കുടുംബത്തില്‍ ഇത് പോലെയും ഇതില്‍ കൂടുതല്‍ പ്രശ്‌നങ്ങളും നടന്നിട്ടുണ്ട്. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് ഇപ്പോ മരിക്കുമെന്ന് പറഞ്ഞ് ശവമഞ്ചം ഒരുക്കിയ പാര്‍ട്ടിയാണ് CPM 6 മാസങ്ങള്‍ക്ക് ശേഷമാണ് പക്ഷേ CPM ന് ശവമഞ്ച ഘോഷയാത്ര നടത്താന്‍ സാധിച്ചുള്ളു. നൃപന്‍ ചക്രവര്‍ത്തിയുടെ അവസാന കാലം ഒറ്റപെടതെതിലിന്റെ ആയിരുന്നു.

ഇത് കുടുംബ ബന്ധങ്ങളിലെ അകല്‍ച്ച എം.എം ലോറന്‍സിന്റെ കുടുംബത്തില്‍ മാത്രം നടന്ന നടക്കുന്ന അല്‍ഭുത പ്രതിഭാസം അല്ല. ആര്‍ക്കും ആരുടെയും ജീവിതത്തില്‍ നടക്കാവുന്ന കാര്യങ്ങള്‍ അതേ സമയം നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍. അമ്മയുടെ അവസാനം പോലെ ആവരുത് അപ്പചന്റെയും ജീവിതം. അത് കൊണ്ടാണ് പുറം ലോകത്തെ അറിയിക്കുന്നത്.

ആരും പരിഹസിക്കാനും വേദനിപ്പിയ്ക്കാനും ശ്രമിക്കാതെ നോക്കുക എല്ലാവരുടെയും പ്രാര്‍ത്ഥനകളും നല്ല വാക്കുകളും ആണ് വേണ്ടത്. CPM കാര്‍ ഇത് വായിക്കുന്നുവെങ്കില്‍ നേതാക്കന്‍മാരെ അറിയിക്കുക.??

ഒന്ന് രണ്ട് കാര്യങ്ങള്‍ കൂടി. ചെറിയ മറവി ഉണ്ടെങ്കിലും പാര്‍ട്ടി കാര്യങ്ങള്‍ വിദേശ യാത്രകള്‍ തമാശകള്‍ ഇഷ്ടഭക്ഷണം എല്ലാം പറയുന്നുണ്ട്. ഇ എം.എസിനെ കുറിച്ച് വല്യ സ്‌നേഹ ബഹുമാനത്തോടെ പറഞ്ഞു. മഹാനായിരുന്നു എന്നാണ് പറഞ്ഞത്. എ.കെ. ജി. നല്ലൊരു സമര നേതാവ് പോരാളി ആയിരുന്നു എന്ന് പറഞ്ഞു. മിലന്‍ ഭക്ഷണം കൊടുത്തപ്പോള്‍ സന്തോഷത്തോടെ കഴിച്ചു. ഞാനും മിലനും യാത്ര ചോദിച്ചപ്പോള്‍ ഇനിയും കാണാം എന്ന് സന്തോഷത്തോടെ പറഞ്ഞു. ലാല്‍ സലാം എന്ന് മിലനും ഞാനും പറഞ്ഞപ്പോള്‍ ഭയങ്കര ചിരി ആയിരുന്നു. ഫിസിയോ തെറാപ്പിസ്റ്റും ലാല്‍ സലാം എന്നാണ് യാത്ര പറയുമ്പോള്‍ പറയുന്നത്.