തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കെതിരെ ജീവന് പോലും പണയം വെച്ച് അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആശുപത്രികള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് നടന് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കൊവിഡ് എന്ന മഹാമാരിക്കെതിരെ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പോരാടിക്കൊണ്ടിരിക്കുന്നവരാണ് നമ്മള് എല്ലാവരും. ഈ യുദ്ധത്തിലെ മുന്നണി പോരാളികളാണ് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
വളരെ ദുഷ്ക്കരമായ ലോക്ക്ഡൗണ്‍ സമയങ്ങളില്‍ നമ്മള് എല്ലാവരും വീടുകളില്‍ സുരക്ഷിതരായി ഇരിക്കുവാന് ജീവന് പോലും പണയം വെച്ച് അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെയും ആശുപത്രികള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞു.