മുഖ്യധാരാ ടെലിവിഷന്‍ ന്യൂസ് ചാനലുകളായ ഏഷ്യാനെറ്റും ട്വന്റി ഫോറും വാക് പോര് തുടരുന്നു. സംസ്ഥാന അഭ്യന്തര വകുപ്പിനും 24 ന്യൂസ് മാധ്യമപ്രവര്ത്തകന് സഹിന് ആന്റണിക്കുമെതിരെ വിമര്‍ശനവുമായി ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ വിനു വി ജോണ്‍ വീണ്ടും രംഗത്തെത്തി. മോന്സന് മാവുങ്കല്‍ തട്ടിപ്പുകേസുകളുമായി ബന്ധപ്പെട്ട് 24 ന്യൂസ് കൊച്ചി റിപ്പോര്‍ട്ടറെ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് വാര്‍ത്താ അവതാരകന്റെ പ്രതികരണം. പൊലീസ് സ്റ്റേഷനില്‍ കെണിയൊരുക്കി വീഴ്ത്താന്‍ കാത്തിരുന്നത് തന്നെയാണെന്ന് വിനു ട്വീറ്റ് ചെയ്തു.
ക്രൈം ബ്രാഞ്ച് പൊക്കിക്കൊണ്ടുപോയി ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്തത് അവനെ. ദൈവമുണ്ട്.
വിനു വി ജോണ്‍
വ്യാജ പുരാവസ്തുക്കളുടെ മറവില്‍ മോന്സന് മാവുങ്കല്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സഹിന് ആന്റണിക്ക് പങ്കുള്ളതായി ആരോപണമുയര്‍ന്നിരുന്നു. ചില ഉന്നതരെ മോന്സന് മാവുങ്കലിന് പരിചയപ്പെടുത്തിയത് 24ന്റെ കൊച്ചി റിപ്പോര്‍ട്ടറാണെന്ന് പരാതിക്കാര്‍ പറഞ്ഞു. മൊഴികളില്‍ സഹിന് ആന്റണിയും മോന്‍സനും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് വ്യക്തമായ സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം മാധ്യമപ്രവര്‍ത്തകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. സഹിന് ആന്റണിയും മോന്‍സനും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് വെളിവാക്കുന്ന ചിത്രങ്ങളും വീഡിയോകളും കേസിന് പിന്നാലെ പുറത്തുവരികയുണ്ടായി.
മോന്സന് മാവുങ്കല്‍ സഹിന് ആന്റണി വഴി കൊച്ചി പ്രസ് ക്ലബ്ബിന് ലക്ഷങ്ങള്‍ നല്‍കിയെന്ന് വിനു വി ജോണ്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മോന്സന് ചെലവഴിച്ചതെല്ലാം പരാതിക്കാരില്‍ നിന്ന് തട്ടിയെടുത്ത പണമാണെന്ന് വിനു ചൂണ്ടിക്കാട്ടി. 2016 മുതല്‍ കൊച്ചി പ്രസ് ക്ലബ് എത്ര ലക്ഷം വാങ്ങിയിട്ടുണ്ടെന്ന് ചോദിക്കുന്നില്ല. 2020ല്‍ സഹിന് ആന്റണി വഴി വന്ന രണ്ടര ലക്ഷം എങ്കിലും തിരിച്ചു കൊടുക്കണം. ആത്മാഭിമാനമുള്ള മാധ്യമ പ്രവര്‍ത്തകര്‍ പിരിവിട്ട് കൊള്ളമുതല്‍ മടക്കിക്കൊടുക്കണമെന്നും ഏഷ്യാനെറ്റ് വാര്‍ത്താ അവതാരകന് ആവശ്യപ്പെട്ടു. വെളിപ്പെടുത്തല്‍ വിവാദമായതോടെ കെയുഡബ്ല്യുജെ ഭാരവാഹികള്‍ നല്കിയ വിശദീകരണവും വിനു ട്വീറ്റ് ചെയ്തു.
സെപ്റ്റംബര്‍ 23ന് നിയമസഭാ കയ്യാങ്കളിക്കേസിനെ ആസ്പദമാക്കി നടത്തിയ ചര്‍ച്ചയ്ക്കിടെ തനിക്ക് ഭീഷണിയുണ്ടായെന്ന് വിനു വി ജോണ്‍ പറഞ്ഞിരുന്നു. ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ശ്രീകണ്ഠന് തനിക്ക് ഭീഷണി സന്ദേശം അയച്ചെന്ന് വിനു ആരോപിച്ചു. അവതാരകന് മെസ്സേജ് ചര്‍ച്ചയ്ക്കിടെ ലൈവായി വായിക്കുകയും ചെയ്തു. തന്നെ കേസില്‍ കുടുക്കുമെന്നാണ് ദേശാഭിമാനിയിലെ മാധ്യമപ്രവര്‍ത്തകന്റെ ഭീഷണിയെന്നും വിനു വി ജോണ്‍ തത്സമയ സംപ്രേഷണത്തിനിടെ ആരോപണമുയര്‍ത്തി.

മുട്ടില്‍ മരംമുറി കേസില്‍ 24 ന്യൂസ് റീജിയണല്‍ ഹെഡ് ദീപക് ധര്‍മ്മടത്തിന് ബന്ധമുണ്ടെന്ന വാര്‍ത്ത ഏഷ്യാനെറ്റ് പുറത്തുവിട്ടതിന് പിന്നാലെയാണ് ചാനലുകള്‍ തമ്മില്‍ കൊമ്പുകോര്‍ക്കാന്‍ ആരംഭിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ വാര്‍ത്തകളോട് കണ്ണടയ്ക്കുന്ന രീതി ഇനിയുണ്ടാകില്ലെന്ന മുന്നറിയിപ്പുമായി 24 ന്യൂസ് മേധാവി ശ്രീകണ്ഠന് നായര്‍ രംഗത്തെത്തി.
ഒക്ടോബര്‍ ഒന്നിന് വിനു നടത്തിയ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ പാനലിലുണ്ടായിരുന്ന റോയ് മാത്യു സഹിന് ആന്റണിയുടെ കുടുംബത്തിനെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശവും വിവാദങ്ങള്‍ക്കിടയാക്കി. ‘ആ ടെലിവിഷന്‍ ചര്‍ച്ചയിലെ പരാമര്‍ശങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തി’ എന്നായിരുന്നു ശ്രീകണ്ഠന് നായരുടെ പ്രതികരണം. ന്യൂസ് അവറിലിരിക്കുമ്പോള്‍ വിനു വി ജോണ്‍ എന്ന് പറയുന്ന ആളിന്റെ നാക്ക് എന്ത് പറയുമെന്ന് ഒരു മാനേജ്മെന്റിനും വിശ്വസിക്കാന്‍ പറ്റില്ല. ആ തരത്തിലാണ് അദ്ദേഹം പറയുകയെന്നും ഏഷ്യാനെറ്റ് മുന്‍ വൈസ് പ്രസിഡന്റ് തിരിച്ചടിച്ചു. സംഭവത്തില്‍ അഭിഭാഷകയും സഹിന് ആന്റണിയുടെ ഭാര്യയുമായ അഡ്വ. മനീഷ രാധാകൃഷ്ണന് റോയ് മാത്യുവിനും വിനു വി ജോണിനുമെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിക്കാരിയായ അഭിഭാഷകയുമായി ശ്രീകണ്ഠന് നായര്‍ വിഷയം ചാനലില്‍ തത്സമയ ചര്‍ച്ച നടത്തുകയും ചെയ്തു.