തോല്‍വിക്ക് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതെ മുല്ലപ്പള്ളി; തീരുമാനം രാജിസദ്ധതയുടെ പശ്ചാത്തലത്തില്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും ഒഴിയുകയാണെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചതിന് പിന്നാലെ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാനില്ലെന്ന് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ആദ്യം നടക്കുന്ന യുഡിഎഫ് ഏകോപന സമിതിയുടെ യോഗത്തില്‍നിന്നാണ് വിട്ടുനില്‍ക്കുന്നത്. സ്ഥാനം ഒഴിയുകയാണെന്ന് കാണിച്ച് ഹൈക്കമാന്റിന് കത്ത് നല്‍കിയതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ തീരുമാനം.

കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ മുല്ലപ്പള്ളി യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്. എന്നാല്‍ രാജി സന്നദ്ധത അറിയിച്ചതിനാല്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് മുല്ലപ്പള്ളി രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും അറിയിച്ചു.

Also Read: ‘സെലിബ്രിറ്റി സ്റ്റാറ്റസില്‍ അഭിരമിക്കുകയല്ല പൃഥ്വിരാജ് ചെയ്തത്, മറിച്ച് ഒരു രാഷ്ട്രീയ ശരി’; സംഘ്പരിവാര്‍ തേടിയെത്തും മുമ്പേ അവരെ പരാജയപ്പെടുത്തണമെന്ന് ചെന്നിത്തല

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയില്‍ മുല്ലപ്പള്ളിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ വലിയ വിമര്‍ശനമായുരുന്നു ഉയര്‍ന്നത്. മുല്ലപ്പള്ളി മാറി നില്‍ക്കട്ടെ എന്ന നിലപാടുതന്നെയായിരുന്നു ഹൈക്കമാന്‍ഡിനും. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതിശനെ ടതെരഞ്ഞെടുത്തതിന് പിന്നാലെ മുല്ലപ്പള്ളി രാജി സന്നദ്ധത അറിയിച്ചതായി രമേശ് ചെന്നിത്തല തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.