ബ്ലഡ് ബ്രദേഴ്‌സ് മാല്‍കം എക്‌സ് ആന്‍ഡ് മുഹമ്മദ് അലി, ലൂസിഫര്‍; നെറ്റ്ഫ്‌ളിക്‌സിന്റെ സെപ്റ്റംബര്‍ ട്രീറ്റ്

കാത്തിരിപ്പിനൊടുവില്‍ ‘മണി ഹെയ്സ്റ്റ്’ അഞ്ചാം സീസണെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അഞ്ച് എപ്പിസോഡുകളുള്ള ഒന്നാം വോള്യം സെപ്റ്റംബര്‍ മൂന്നിനാണ് റിലീസായത്. അവസാന അഞ്ച് എപ്പിസോഡുകള്‍ ഡിസംബറില്‍ സ്ട്രീം ചെയ്യും. സെപ്റ്റംബര്‍ പത്തിന് ‘ലൂസിഫറിന്റെ’ അവസാന സീസണ്‍ പ്രേക്ഷകരിലെത്തുന്നു. പത്ത് എപ്പിസോഡുകളാണ് ആറാം സീസണിലുള്ളത്. നരകത്തിലെ ജീവിതം മടുത്തെത്തിയ ഫാളന്‍ ഏയ്ഞ്ചലിന്റെ ഫാന്റസി ഹൊറര്‍ കഥയ്ക്ക് പിന്നീട് എപ്പോഴെങ്കിലും ഒരു തുടക്കമുണ്ടാകുമോയെന്ന് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നുണ്ട്. കൊവിഡ് മൂലം വൈകിയ ‘സെക്‌സ് എജ്യൂക്കേഷന്റെ’ മൂന്നാം സീസണ്‍ നെറ്റ്ഫ്‌ളിക്‌സ് സെപ്റ്റംബര്‍ 17ന് റിലീസ് ചെയ്യും.

അനിമെ ആരാധകര്‍ക്ക് സന്തോഷവും സങ്കടവുമാണ് ഇത്തവണ ‘റിക്ക് ആന്‍ഡ് മോര്‍ട്ടി’ തരുക. അഞ്ചാം സീസണിലെ രണ്ട് ഫൈനല്‍ എപ്പിസോഡുകളോടെ ഗ്രാന്‍പാ റിക്കിന്റേയും മോര്‍ട്ടിയുടേയും സാഹസികതകള്‍ അവസാനിക്കുകയാണ്. ‘ബാക് ടു ദ ഫ്യൂച്ചര്‍’ സിനിമയിലൂടെ തലമുറകളുടെ പ്രിയങ്കരനായ ക്രിസ്റ്റഫര്‍ ലോയ്ഡ് റിക്കായെത്തുന്ന ലൈവ് ആക്ഷന്‍ ടീസറുകള്‍ സഹനിര്‍മ്മാതാക്കളായ അഡല്‍റ്റ് സ്വിം ട്വീറ്റ് ചെയ്യുന്നുണ്ട്.

കോട്ട ഫാക്ടറി

‘കോട്ട ഫാക്ടറി’ രണ്ടാം സീസണാണ് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ സെപ്റ്റംബര്‍ ഹൈലൈറ്റ്. ടിവിഎഫ് ഒറിജിനലായിരുന്ന സീരിസിന്റെ ജനപ്രീതികണ്ട് നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്ത് തങ്ങളുടേതാക്കുകയായിരുന്നു. അഞ്ച് എപ്പിസോഡുകളും സെപ്റ്റംബര്‍ 24ന് ഇറങ്ങും. എന്‍ട്രന്‍സ് കോച്ചിങ്ങ് കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന കോമഡി സീരീസിന് രാജ്യത്തിന് പുറത്തും പ്രേക്ഷകരുണ്ട്.

അഭിഷേക് ബാനര്‍ജി, അങ്കാഹി കഹാനിയ

സംവിധായകരായ അശ്വിനി അയ്യര്‍ തിവാരി (ബറെയ്‌ലി കി ബര്‍ഫി), അഭിഷേക് ചൗബേ (ഉഡ്താ പഞ്ചാബ്), സാകേത് ചൗധരി (ഹിന്ദി മീഡിയം) എന്നിവരുടെ ആന്തോളജി ‘അങ്കാഹി കഹാനിയ’ സെപ്റ്റംബര്‍ 17ന് എത്തും. പാതാള്‍ലോകിലെ സൈക്കോ കില്ലറായി വിസ്മയിപ്പിച്ച അഭിഷേക് ബാനര്‍ജി പ്രധാന റോളിലുണ്ട്. റിങ്കു മഹാദിയോ രാജ്ഗുരു, ഡെല്‍സാദ് ഹിവാലെ, കുനാല്‍ കപൂര്‍, സോയ ഹുസൈന്‍, നിഖില്‍ ദ്വിവേദി, പലോമി എന്നിവരടങ്ങുന്നതാണ് താരനിര. സെപ്റ്റംബര്‍ 22ന് സ്ട്രീം ചെയ്യുന്ന ‘ക്രൈം സീരീസ്: ഇന്ത്യാ ഡിറ്റക്ടീവ്‌സ്’ ബെംഗളുരു പൊലീസ് ഓഫീസര്‍മാര്‍ക്കൊപ്പമുള്ള യാത്രയാണ്.

ഓണ്‍ ദ വേര്‍ജ്

ഫ്രീദ പിന്റോ കേന്ദ്ര കഥാപാത്രമാകുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ഡ്രാമ ‘ഇന്‍ട്രൂഷന്‍’ 22-ാം തീയതി റിലീസ് ചെയ്യും. മേരി എലിസബത്ത് വിന്‍സ്റ്റഡ് പ്രധാന റോളിലെത്തുന്ന ‘കെയ്റ്റ്’ മറ്റൊരു ത്രില്ലറാണ്. തനിക്ക് വിഷം നല്‍കിയ ആളെ കണ്ടെത്താന്‍ 24 മണിക്കൂര്‍ മാത്രം മുന്നിലുള്ളയാളെയാണ് വിന്‍സ്റ്റഡ് അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ പത്തിന് കെയ്റ്റ് എത്തും. പൂന്തോട്ടത്തിലെ പക്ഷിയുമായുള്ള സംഘര്‍ഷമാണ് ‘ദ സ്റ്റാര്‍ലിങ്’ എന്ന കോമഡി ഡ്രാമയുടെ പ്രമേയം. മെലിസ മക്കാര്‍ത്തിയുടെ ചിത്രം 24ന് റിലീസ് ചെയ്യും. ‘അറ്റാക്ക് ഓഫ് ദ ഹോളിവുഡ് ക്ലീഷേസ്’ സെപ്റ്റംബര്‍ 28നാണ് എത്തുക. റോബ് ലവ് ആതിഥേയനാകുന്ന ഷോയില്‍ ഫ്‌ളോറന്‍സ് പഗ്, ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ് തുടങ്ങിയവരെത്തുന്നുണ്ട്. ‘ബിഫോര്‍’ ഫിലിം ഫ്രാഞ്ചൈസിലുടെ ശ്രദ്ധേയായ ജൂലി ഡെല്‍പിയുടെ ആദ്യ ടെലിവിഷന്‍ ഡ്രാമഡി സീരീസ് ‘ഓണ്‍ ദ വേര്‍ജ്’ സെപ്റ്റംബര്‍ ഏഴ് മുതല്‍ കാണാം. മധ്യവയസ്‌കകളായ നാല് സ്ത്രീകളുടെ കഥയാണ് ‘ഓണ്‍ ദ വേര്‍ജ്’

യു വേഴ്‌സസ് വൈല്‍ഡ്‌

മറ്റൊരു സാഹസിക പരിപാടിയുമായി ബെയര്‍ ഗ്രില്‍സ് വീണ്ടും വരുന്നു. ‘യു വേഴ്‌സസ് വൈല്‍ഡ്: ഔട്ട് കോള്‍ഡ്’ സെപ്റ്റംബര്‍ 14 മുതല്‍ സ്ട്രീം ചെയ്യും. കുട്ടികള്‍ക്ക് വേണ്ടിയുള്ള കണ്ടന്റുകളില്‍ ‘ഹീമാന്‍ ആന്‍ഡ് ദ മാസ്റ്റേഴ്‌സ് ഓഫ് ദ യൂണിവേഴ്‌സ്’ ആണ് എടുത്തുപറയാനുള്ളത്. സെപ്റ്റംബര്‍ 16നാണ് ആദം രാജകുമാരനും സംഘവും എത്തുക.

മുഹമ്മദ് അലി, മാല്‍കം എക്‌സ്‌

അമേരിക്കന്‍ ചിന്തകന്‍ മാല്‍കം എക്‌സും ബോക്‌സിങ്ങ് ഇതിഹാസം മുഹമ്മദ് അലിയും തമ്മിലുള്ള സുഹൃദ്ബന്ധമാണ് ‘ബ്ലഡ് ബ്രദേഴ്‌സ്: മാല്‍കം എക്‌സ് ആന്‍ഡ് മുഹമ്മദ് അലി’ എന്ന ഡോക്യുമെന്ററി. കാഷ്യസ് ക്ലേ മുഹമ്മദ് അലിയാകുന്നതും മാല്‍കം എക്‌സുമായുള്ള ബന്ധത്തില്‍ പിന്നീട് ഇടര്‍ച്ചയുണ്ടാകുന്നതുമെല്ലാം ഈ ചിത്രത്തിലുണ്ട്. 1965ല്‍ മാല്‍കം എക്‌സ് കൊല്ലപ്പെടുന്നതുവരെ ഈ പിണക്കം നിലനിന്നു. ഇരുവര്‍ക്കുമിടയില്‍ രൂപപ്പെട്ട ചിന്താഗതിയിലെ വൈരുധ്യങ്ങളും പരസ്പരവിശ്വാസത്തിലെ വിടവുമെല്ലാം ബ്ലഡ് ബ്രദേഴ്‌സ് ചര്‍ച്ച ചെയ്യും. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ മാര്‍കസ് എ ക്ലാര്‍ക് സംവിധാനം ചെയ്ത ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സില്‍ കാണാം.

മേരി എലിസബത്ത് വിന്‍സ്റ്റെഡ്, കെയ്റ്റ്

നെറ്റ്ഫ്‌ളിക്‌സ് സെപ്റ്റംബര്‍ റിലീസ് ഫുള്‍ ലിസ്റ്റ്

September 1
Brave Animated Series: Season 1
Cemetery Junction
Chicago Fire: Seasons 1–4
Ella Enchanted
How to Be a Cowboy: Season 1
HQ Barbers: Season 1
The Internship
Into the Storm
Into the Wild
The Karate Kid Part II
Kuroko’s Basketball: Season 3
The Lego Movie
The Mindy Project: Seasons 1–6
Ocean’s Twelve
Sitting in Limbo
Sully
Taking Lives
Turning Point: 9/11 and the War on Terror: Limited Series

September 2
Afterlife of the Party
Anjaam
Here and There
Luce
Q-Force: Season 1
Sex and the City: The Movie

September 3
Dive Club: Season 1
Money Heist Part 5: Volume 1
Sharkdog: Season 1

September 4
Couple on the Backtrack: Season 1

September 6
Countdown: Inspiration4 Mission to Space: Limited Series, weekly
Good Boys
Rick and Morty: Season 5 Finale Episode 9–10
Shadow Parties
Tayo The Little Bus: Season 4
Witch at Court: Season 1

September 7
Kid Cosmic: Season 2
Octonauts: Above & Beyond: Season 1
On the Verge: Season 1
Untold: Breaking Point

September 8
The Circle USA: Season 3, weekly
Into the Night: Season 2
JJ+E

September 9
Blood Brothers: Malcolm X & Muhammad Ali
Chhota Bheem: Season 8
Mighty Raju: Season 5
Tien Bromance: Season 1
The Women and the Murderer

September 10
Firedrake the Silver Dragon
Kate
Lucifer: The Final Season
Metal Shop Masters: Season 1
Omo Ghetto: the Saga
Prey
Titipo Titipo: Season 2

September 11
Downton Abbey: The Motion Picture
Mad Dog: Season 1

September 14
Alpha
Dr. Stone: Season 2
Jack Whitehall: Travels with My Father: Season 5
The World’s Most Amazing Vacation Rentals: Season 2
You vs. Wild: Out Cold

September 15
Good Luck Chuck
The Hunt for Red October
Nailed It!: Season 6
Nightbooks
Schumacher
Too Hot To Handle: Latino, three episodes

September 16
He-Man and the Masters of the Universe: Season 1
My Heroes Were Cowboys
The Smart Money Woman: Season 1

September 17
Ankahi Kahaniya
Chicago Party Aunt: Part 1
The Father Who Moves Mountains
Keeping Up with the Kardashians: Season 6
Sex Education: Season 3
Squid Game: Season 1
The Stronghold
Tayo and Little Wizards: Season 1

September 18
Abominable

September 19
Nureyev

September 20
The Mustang
Show Dogs
Superstore: multiple seasons

September 21
Toot-Toot Cory Carson: Chrissy Takes the Wheel
Love on the Spectrum: Season 2

September 22
Confessions of an Invisible Girl
Crime Stories: India Detectives: Season 1
Dear White People: Volume 4
Europe’s Most Dangerous Man: Otto Skorzeny in Spain
Intrusion
Jaguar: Season 1
Monsters Inside: The 24 Faces of Billy Milligan: Season 1

September 23
Je Suis Karl
Vita & Virginia

September 24
Blood & Water: Season 2
Ganglands (Braqueurs): Season 1
Jailbirds New Orleans: Season 1
Kota Factory: Season 2
Midnight Mass: Limited Series
My Little Pony: A New Generation
The Starling
Vendetta: Truth, Lies and The Mafia: Season 1

September 27
Anastasia
Santa in Training

September 28
Ada Twist, Scientist: Season 1
Attack of the Hollywood Clichés!
Searching

September 29
The Chestnut Man: Season 1
Friendzone
MeatEater: Season 10 Part 1
No One Gets Out Alive
Sounds Like Love

September 30
Love 101: Season 2
Luna Park: Season 1

Also Read: കാമില കാബെല്ലോയുടെ സിന്‍ഡ്രല്ല, മോര്‍ട്ടല്‍ കോംബാറ്റ്; ആമസോണ്‍ പ്രൈം വീഡിയോ സെപ്റ്റംബര്‍ റിലീസുകള്‍