‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും വീണ്ടും എത്തുന്നു

സൂപ്പര്‍ഹിറ്റ് ചിത്രമായ ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസ് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങും സ്വിച്ചോൺ കർമ്മവും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വച്ച് നിർവ്വഹിച്ചു. നിവിന്‍ പോളിക്കൊപ്പം സിജു വിത്സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, സാനിയ ഇയ്യപ്പന്‍ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

May be an image of 8 people, beard and people standing

ചിത്തത്തിന്റെ പ്രധാന ലൊക്കേഷനുകൾ ദുബായ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളായിരിക്കും. ഏപ്രില്‍ 20-ന് ചിത്രീകരണം ആരംഭിക്കും.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. ദിവാകരൻ നിര്‍വ്വഹിക്കുന്നു. നവീന്‍ ഭാസ്‌കറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സംഗീതം നിർവ്വഹിക്കുന്നത് ജേക്‌സ് ബിജോയ്.

നിവിൻ പോളിയെ നായകനാക്കി ബോബി-സഞ്ജയ്‌യുടെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി 2018ലാണ് റിലീസ് ചെയ്തത്. കായംകുളം കൊച്ചുണ്ണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ നിവിൻ പോളിയാണ് കൊച്ചുണ്ണിയുടെ വേഷത്തിലെത്തിയത്. ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായി മോഹൻലാലും അഭിനയിച്ചു.

ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കിയ സല്യൂട്ടാണ് റോഷൻ ആൻഡ്രൂസിന്റേതായി നേരത്തെ പുറത്തിറങ്ങിയ ചിത്രം. ഒടിടി പ്ലാറ്റ്‌ഫോമായ സോണിലിവിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.