പാലക്കാട്: ശൗചാലയ സൗകര്യം പോലുമില്ലാതെ കുടുസുമുറിയില്‍ മറ്റുള്ളവരറിയാതെ പത്തുവര്‍ഷം പാര്‍പ്പിച്ചുവെന്ന റഹ്മാന്റെ വിശദീകരണത്തിലെ ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം നടത്തി. ഇവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചവരായതിനാലും പരാതിയില്ലാത്തതിനാലും തുടരന്വേഷണമില്ലെന്നും പൊലീസ് പറഞ്ഞു.
പാലക്കാട് വിത്തനശ്ശേരിയിലെ വാടക വീട്ടില്‍ താമസിക്കുന്ന സജിതയെ കാണാന്‍ മാതാപിതാക്കളെത്തി. പത്ത് വര്‍ഷത്തിന് ശേഷം മകളെ കണ്ടപ്പോള്‍ ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞു.
ദമ്പതികള്‍ക്ക് സഹായഹസ്തവുമായി പൊലീസും നാട്ടുകാരും എത്തിയിരുന്നു. വ്യാഴാഴ്ച നെന്മാറ പൊലീസിന്റെ വകയായി പാചകവാതകവും സ്റ്റൗവ്വുമെത്തി.
പച്ചക്കറിയും മറ്റ് നിത്യോപയോഗസാധനങ്ങളുമടക്കമുള്ള സഹായങ്ങളുമായി നാട്ടുകാരും ഇവരെ നേടിയെത്തി. പൊലീസിന്റെ നേതൃത്വത്തില്‍ ഇരുവര്‍ക്കും മന:ശാസ്ത്ര കൗണ്‍സലിങ്ങും ലഭ്യമാക്കി. രമ്യ ഹരിദാസ് എംപിയും ദമ്പതികളെ കാണാനെത്തി.