തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ എല്‍ഡിഎഫ് ആഹ്ലാദ പ്രകടനം നടത്തിയ ദിവസം വീട്ടില്‍ ദീപം തെളിയിച്ചതില്‍ വിശദീകരണവുമായി മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍. ബംഗാളില്‍ നടക്കുന്ന അക്രമങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് ബിജെപി ദേശീയ നേതൃത്വം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ദീപം തെളിയിച്ച് പ്രതിഷേധിച്ചതെന്നാണ് രാജഗോപാല്‍ പറയുന്നത്.
‘ബംഗാളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് ബിജെപി ദേശീയ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എന്റെ പോസ്റ്റ്. അത് പിണറായി വിജയന് ആശംസയര്‍പ്പിക്കാനാണ് എന്ന് പ്രചരിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണ്’, ഒ രാജഗോപാല്‍ പറയുന്നതിങ്ങനെ.
രാജഗോപാലിന്റെ ദീപം തെളിയിക്കല്‍ പോസ്റ്റ് വിവാദമായതിന് പിന്നാലെ ബിജെപി ദേശീയ കമ്മിറ്റിയും ആര്‍എസ്എസും പിന്തുണയുമായി എത്തിയിട്ടുണ്ടെന്നാണ് വിവരം. ബംഗാളിലെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് തപസ്യ കലാസാഹിത്യ വേദി വെള്ളിയാഴ്ച സേവ് ബംഗാള്‍ ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെ ഗീതാജ്ഞലി ആലപിച്ച് കലാസാഹിത്യ വേദി പ്രതിഷേധമറിയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് വിജയത്തിലെ ആഹ്ലാദത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച വൈകീട്ട് സ്വന്തം വീടുകളില്‍ പ്രകാശം തെളിയിക്കാനായിരുന്നു എല്‍ഡിഎഫ് ആഹ്വാനം. വെള്ളിയാഴ്ച ഇതേ സമയത്തുതന്നെയായിരുന്നു രാജഗോപാലും ദീപമേന്തിയ ചിത്രവുമായി എത്തിയത്.
തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ നടക്കുന്ന ആക്രമങ്ങളില്‍ പ്രതിഷേധിച്ച് എന്ന് സൂചിപ്പിക്കുന്ന ഹാഷ്ടാഗോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍, അത്തരമൊരു പ്രതിഷേധത്തിന് പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടില്ല എന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു.