തിരുവനന്തപുരം: ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയ ഒഎന്‍വി സാഹിത്യ പുരസ്കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്ന് അക്കാദമി അധ്യക്ഷന്‍ അടൂര്‍ ഗോപാലകൃഷ്ണന്. പുരസ്കാര നിര്‍ണ്ണയ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
മീടൂ ആരോപണ വിധേയനായ വൈരമുത്തുവിന് പുരസ്കാരം നല്‍കുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പുരസ്കാര നിര്‍ണ്ണയ സമിതിയുടെ നിര്‍ദ്ദേശം.
പ്രഭാവര്‍മ്മയും ആലങ്കോട് ലീലാകൃഷ്ണനും ഡോ. അനില്‍ വള്ളത്തോളുമടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാവിനെ നിര്‍ണയിച്ചത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
2017 മുതലാണ് ഒഎന്‍വി സാഹിത്യ പുരസ്കാരം നല്കി വരുന്നത്. പ്രഥമ പുരസ്കാരത്തിന് കവയിത്രി സുഗതകുമാരിയാണ് അര്‍ഹയായിരുന്നത്. എംടി വാസുദേവന്‍ നായര്‍, അക്കിത്തം, ഡോ എം ലീലാവതി എന്നിവരാണ് തുടര്‍വര്‍ഷങ്ങളില്‍ പുരസ്കാരത്തിനര്ഹരായവര്.