തൃശ്ശൂര്‍: നടനും ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന സുരേഷ് ഗോപിയും പണം കടത്തിയോ എന്ന് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. കെ സുരേന്ദ്രനെ മാത്രം അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയോയെന്നും പത്മജ ചോദിച്ചു.
കെ സുരേന്ദ്രനെ മാത്രം അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയോ. സുരേഷ് ഗോപിയുടെ കാര്യവും അന്വേഷിക്കണ്ടേ. അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററില്‍ ആണ് തൃശ്ശൂരില്‍ വന്നതും പോയെന്നും പത്മജ പറഞ്ഞു.
സുരേഷ് ഗോപി വന്ന ഹെലികോപ്റ്ററിലും പൈസ കടത്തിയോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു. തെരഞ്ഞെടുപ്പില്‍ ഇതെല്ലാം കാണിച്ചിട്ടുണ്ടോ. ഇതും അന്വേഷണ വിഷമാക്കേണ്ടതല്ലേ എന്നും പത്മജ ചോദിച്ചു.
ബിെജപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഹെലികോപ്റ്ററില്‍ പണം കടത്തിയെന്ന് പരാതി വന്നിരുന്നു. തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി ബിജെപി അനുവദിച്ച ഹെലികോപ്ടറില്‍ സുരേന്ദ്രന് പണം കടത്തിയെന്ന് ഓള് കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാനാധ്യക്ഷന്‍ ഐസക് വര്‍ഗീസ് ആണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി. റോഡിലെ പരിശോധന ഒഴിവാക്കാനായി സുരേന്ദ്രന് ഹെലികോപ്ടര്‍ ഉപയോഗിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
റോഡിലെ പരിശോധന ഒഴിവാക്കി കള്ളപ്പണം കൊണ്ടുപോകാന്‍ സുരേന്ദ്രന് ഹെലികോപ്ടര്‍ ഉപയോഗിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെത്തിയ ദേശീയ നേതാക്കള്‍ വഴി പണമെത്തിയോ എന്ന് പരിശോധിക്കണം. കര്‍ണാടകയില്‍നിന്നും പണം ചെക്ക്പോസ്റ്റ് വഴി കൊണ്ടുവന്നാല്‍ ഇടത് സര്‍ക്കാരിന്റെ പൊലീസ് പിടികൂടും. മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി പ്രതിപ ക്ഷ എംഎല്‍എമാരെയും എംപിമാരെയും വിലക്കെടുക്കുന്ന പ്രവണതയാണുള്ളത്. കേരളത്തില്‍ അത് സാധ്യമാകാത്ത സ്ഥിതിക്ക് വോട്ടര്‍മാരെ വിലയ്ക്കെടുക്കുന്നതിന് വേണ്ടി ബിജെപി പണം ഉപയോഗിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.