തിരുവനന്തപുരം: കുഴല്‍പ്പണക്കേസില്‍ ബിജെപി പ്രതിസന്ധിയിലായിരിക്കെ കെ സുരേന്ദ്രനും വനി മുരളീധരനുമെതിരെ വിമര്‍ശനം ശക്തമാക്കി കൃഷ്ണദാസ്-ശോഭാ സുരേന്ദ്രന് പക്ഷങ്ങള്‍. കെ സുരേന്ദ്രനെ ഇനിയും സംരക്ഷിക്കാനാവില്ലെന്ന നിലപാട് ഇരുവിഭാഗങ്ങളും കേന്ദ്ര നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.
മുരളീധരനും സുരേന്ദ്രനും പാര്‍ട്ടിയെ കുടുംബ സ്വത്താക്കുന്നു. കേരളത്തിലെ പാര്‍ട്ടി പ്രതിസന്ധിയിലാണ്. പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ഒരുമിച്ചു നില്‍ക്കുമെന്നും കേന്ദ്ര നേതൃത്വത്തോട് ഇരുഗ്രൂപ്പുകളും ആശയവിനിമയം നടത്തി.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കെ സുരേന്ദ്രന് പാര്‍ട്ടി ദേശീയ നേതാക്കളെ കാണുന്നതിന് വേണ്ടി ദല്‍ഹിയിലുണ്ട്. തന്നെ കേന്ദ്ര നേതൃത്വം വിളിച്ചു വരുത്തിയതല്ലെന്നും സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കേരളത്തിലെ പാര്‍ട്ടി കാര്യങ്ങള്‍ അറിയിക്കുന്നതിന് വേണ്ടി താന്‍ തന്നെ വന്നതാണെന്നാണ് സുരേന്ദ്രന്റെ പ്രതികരണം.
കൊടകര പണമിടപാട് കേസ്, സികെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം, മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയെ പിന്ഡവലിപ്പിക്കാന് പണം നല്‍കിയെന്ന ആരോപണത്തില്‍ സുരേന്ദ്രനെതിരെ കേസെടുത്തത് എന്നിവയുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.