പാലക്കാട്: പ്ലാച്ചിമടയിലെ കൊക്കോകോള ഫാക്ടറി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരസമിതി. കമ്പനിയെ വീണ്ടും പ്ലാച്ചിമടയില്‍ എത്തിക്കാനുള്ള നീക്കമാണ് ഇതിന് പിന്നലെന്നാണ് സമരസമിതി ആരോപിക്കുന്നത്. തുടര്‍ന്ന് ഉദ്ഘാടന വേദിയിലേക്ക് സമരസമിതി മാര്‍ച്ച് നടത്തി.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഒഏഓണ്ലൈനായി ഫാക്ടറിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സിഎഫ്എല്‍ടിസി ഉദ്ഘാടനം ചെയ്തത്. 520 കിടക്കകളോടെയാണ് സിഎഫ്എല്‍ടിസി സജ്ജീകരിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ കൂടുതല്‍ കൊവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കുന്നതിന്റെ ഭാഗമായാണ് ഫാക്ടറിയെ തെരഞ്ഞെടുത്തത്. കുട്ടികള്‍ക്കുള്ള ഐസിയു സംവിധാനമടക്കമാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.
സമരസമിതിയുടെ ആരോപണം പരിഗണിച്ച മന്ത്രി കെ കൃഷ്ണന് കുട്ടി അത്തരമൊരു ഭീതിയുടെ ആവശ്യമില്ലെന്നും കോളക്കമ്പനിയുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നും അറിയിച്ചു.