സിനിമയില്‍ അവസര വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സംവിധായകന്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സംവിധായകന്‍ അറസ്റ്റില്‍. കിഴുവിലം പന്തലക്കോട് പാറക്കാട്ടില്‍ വീട്ടില്‍ ശ്രീകാന്ത് എസ് നായരാണ് അറസ്റ്റിലായത്.

പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീകാന്ത് പീഡിപ്പിച്ചെന്നാണ് കേസ്. ഒരു യുവാവ് പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നുവെന്ന് പരാതി നല്‍കിയിരുന്നു.

ഇതിന്റെ ഭാഗമായി പൊലീസ് നടത്തിയ പരാതിയിലാണ് പെണ്‍കുട്ടി പീഢന വിവരം പറയുന്നത്. ഇതിനെ തുടര്‍ന്നാണ് പൊലീസ് ശ്രീകാന്തിനെ അറസ്റ്റ് ചെയ്തത്.

വണ്ടര്‍ബോയ് എന്ന സിനിമയുടെ സംവിധായകനാണ് ശ്രീകാന്ത്. ഇത് കൂടാതെ നിരവധി ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.