കൊവിഡ് രോഗികള്‍ക്കടക്കം വ്യാജ ചികിത്സ; ‘ശാപ്പാട്ടുരാമന്‍’ അറസ്റ്റില്‍

വ്യാജ ചികിത്സ നടത്തിയതിനെ തുടര്‍ന്ന് പ്രമുഖ യൂട്യൂബര്‍ അറസ്റ്റില്‍. ‘ശാപ്പാട്ടുരാമന്‍’ എന്ന യുട്യൂബ് ചാനലിലൂടെ പ്രസിദ്ധനായ ആര്‍ പൊര്‍ച്ചെഴിയനാണ് അറസ്റ്റിലായത്.

ചിന്നസേലത്തിന് സമീപമുള്ള കൂഗയൂരില്‍ അറുപതുകാരനായ ഇയാള്‍ ഒരു ക്ലിനിക് നടത്തിയിരുന്നു. വിദഗ്ധ പരിശീലനമോ മെഡിക്കല്‍ ഡിഗ്രിയോ കൂടാതെയായിരുന്നു ഇയാളുടെ കൊവിഡ് ചികിത്സ.

കൊവിഡ് രോഗലക്ഷണവുമായെത്തിയ രോഗികളെ അടക്കം ഇയാള്‍ പരിശോധിക്കുന്നതായി പരാതി ലഭിച്ചിരുന്നു. സിറിഞ്ചുകളും മരുന്നുകളും വിവിധ രോഗങ്ങള്‍ക്കുള്ള ഇന്‍ജെക്ഷനടക്കം ഇവിടെ നല്‍കിയിരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തി.

ഇലക്ട്രോ ഹോമിയോപ്പതി ബിരുദം മാത്രമുള്ള വ്യക്തിയാണ് ഇയാളെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഇയാളുടെ യുട്യൂബ് ചാനലിലുള്ളത്.