പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് രാജിവെച്ചു; മാസങ്ങള്‍ക്കിടെ വീണ്ടും രാജി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഉപദേഷ്ടാക്കളിലൊരാളായ അമര്‍ജിത് സിന്‍ഹ രാജിവെച്ചു. 2020 ഫെബ്രുവരിയിലാണ് അമര്‍ജിത് സിന്‍ഹയെ ഉപദേഷ്ടാവാക്കിയത്.

1983 ബാച്ച് ഐഎഎഎസ് ഉദ്യോഗസ്ഥനായിരുന്നു സിന്‍ഹ. ബീഹാര്‍ കേഡറില്‍ നിന്നുള്ള സിന്‍ഹ ഉപദേഷ്ടാവ് ആകുന്നതിന് മുമ്പ് ഗ്രാമവികസന വകുപ്പില്‍ സെക്രട്ടറിയായിരുന്നു. സാമൂഹ്യ രംഗവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമീപകാലത്ത് വിരമിക്കുന്ന രണ്ടാമത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് സിന്‍ഹ. പ്രധാന ഉപദേഷ്ടാവായിരുന്ന പികെ സിന്‍ഹ മാര്‍ച്ചില്‍ രാജിവെച്ചിരുന്നു.