തിരുവനന്തപുരം: അന്തരിച്ച നടന് രാജന് പി ദേവിന്റെ മകന് ഉണ്ണി പി രാജന് ദേവിന്റെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയില്‍ ദുരൂഹതയാരോപിച്ച് കുടുംബം. കഴിഞ്ഞ ദിവസമാണ് പ്രിയങ്കയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്ണിയുടെ ശാരരീകവും മാനസികവുമായ പീഡനവുമാണ് പ്രിയങ്ക ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് സഹോദരന് വിഷ്ണു പറയുന്നു.
പ്രിയങ്കയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തന്നെ വിളിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ ആവശ്യപ്പെട്ടു. അന്ന് തന്നെ പീഡനം സംബന്ധിച്ച് വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെന്നും വിഷ്ണു പറയുന്നു. പിറ്റേന്നാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത്.
പ്രിയങ്കയുടെ ശരീരത്തില്‍ മുറിവുകളും മുറിവില്‍ കടിച്ച പാടുകളും നീരുമുണ്ടായിരുന്നെന്ന് വിഷ്ണു പറയുന്നു. സ്വന്തം വീട്ടില്‍ വന്നതിന് ശേഷം പ്രിയങ്കിയുടെ ഫോണിലേക്ക് ആരോ വിളിച്ചിരുന്നെന്നും ഇതിന് ശേഷമായിരുന്നു ആത്മഹത്യ എന്നുമാണ് വിവരം. പ്രിയങ്കയ്ക്ക് നേരെ ഭീഷണിയുണ്ടായിരുന്നെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്.
സ്ത്രീധനത്തിന്റെ പേരില്‍ വിഷ്ണു മര്‍ദ്ദിക്കാറുണ്ടെന്ന് പ്രിയങ്ക പറഞ്ഞതായി ഇവരുടെ ബന്ധവും വ്യക്തമാക്കി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഒന്നരവര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ആറ് മാസങ്ങളായി പ്രിയങ്ക ഉണ്ണി മര്‍ദ്ദിക്കുന്നുണ്ടെന്ന പരാതികള്‍ ബന്ധുക്കളില്‍ ചിലരോട് പറഞ്ഞിരുന്നു.